/indian-express-malayalam/media/media_files/uploads/2022/12/Rimi.png)
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയ്ക്കു പുറമേ അവതാരകയായും നടിയുമായെല്ലാം പേരെടുത്ത താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് റിമി. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയ്ക്കൊപ്പം നടത്തിയ ജയ്‌പൂർ യാത്രയുടെ ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
ജീപ്പ് സവാരി നടത്തുന്നതും, ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. "ഈ വർഷത്തെ എല്ലാ നല്ല ഓർമകൾക്കും നന്ദി" എന്നാണ് ചിത്രത്തിനു നൽകിയ അടികുറിപ്പ്. റിമി നല്ലൊരു യാത്രാ സ്നേഹിയാണെന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ.
സ്വന്തമായി യൂട്യൂബ് ചാനലുള്ള റിമി പാട്ടുകളും വ്ളോഗുകളുമൊക്കെ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. മഴവിൽ മനോരമയിൽ ആരംഭിക്കുന്ന കിടിലം എന്ന ഷോയുടെ വിധികർത്താക്കളിലൊരാളാണ് റിമി. ക്രിസ്മസിനോടനുബന്ധിച്ച് റിമി തന്റെ യൂട്യൂബിലൂടെ പങ്കുവച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.