വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘കനൽ’, ‘അവരുടെ രാവുകൾ’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. സോഷ്യൽ മീഡിയിലിലൂടെ ഹണി റോസ് എന്ന താരം പല രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഹണി സ്ഥിരമായി ഉദ്ഘാടനങ്ങൾക്കു പോകുന്നു എന്നത്. വ്യത്യസ്തമായ ട്രോളുകളാണ് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്.
തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ഈ ട്രോളുകൾ പങ്കുവച്ചാണ് ഹണി റോസ് ശ്രദ്ധ നേടുന്നത്. ഇതെല്ലാം താൻ ആസ്വദിക്കുന്നുണ്ട് എന്ന രീതിയിലുള്ള ഇമോജിയും പോസ്റ്റിനു താഴെ കുറിച്ചിട്ടുണ്ട്.
ഹണിയെ പിന്തുണച്ചുകൊണ്ട് അനവധി കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്. ഇതാണ് സ്പിരിറ്റ്, അത് കലക്കി തുടങ്ങിയവയാണ് ആരാധക കമന്റുകൾ. ഈ വർഷത്തെ മികച്ച ഉദ്ഘാകയ്ക്കുള്ള സംസ്ഥാന അവാർഡ് ഹണി റോസിനു എന്ന ട്രോളു വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ആണ് ഹണിയുടെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.വൈശാഖിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ.