/indian-express-malayalam/media/media_files/uploads/2021/06/Rimi-tomy.jpg)
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോൾ സാമൂഹിക അകലം പാലിച്ചും സാനിറ്റൈസ് ചെയ്തും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചുമൊക്കെ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് കേരളക്കര. 18 വയസ്സു മുതൽ 45 വരെ പ്രായമുള്ള ആളുകൾക്ക് കൂടി കോവിഡ് വാക്സിൻ നൽകി തുടങ്ങിയതോടെ വാക്സിൻ സ്വീകരിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ് താരങ്ങളും. കോവിഡ് വാക്സിൻ ബോധവത്കരണത്തിന്റെ ഭാഗമായി വാക്സിൻ എടുത്ത വിശേഷങ്ങൾ സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വാക്സിൻ സ്വീകരിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ, ഗായികയും അവതാരകയും നടിയുമായ റിമി ടോമിയും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുകയാണ്. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച വിശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഷെയർ ചെയ്യുകയാണ് റിമി.
"കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇഞ്ചക്ഷൻ അത്രയേ ഉള്ളൂ. എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്," എന്നാണ് റിമി കുറിക്കുന്നത്. എല്ലാവരും എത്രയും പെട്ടെന്ന് കോവിൻ ആപ്പിൽ കയറി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കൂ എന്നും റിമി പറയുന്നു.
Read more: വാക്സിനെടുക്കവെ പേടിച്ച് കരഞ്ഞ് ദിയ, അനിയത്തിയെ ആശ്വസിപ്പിച്ച് അഹാന; വീഡിയോ
ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വലിയൊരു കാൽവെപ്പായി മാറും പ്രധാനമന്ത്രിയുടെ ഈ നടപടി എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us