വാക്സിനെടുക്കവെ പേടിച്ച് കരഞ്ഞ് ദിയ, അനിയത്തിയെ ആശ്വസിപ്പിച്ച് അഹാന; വീഡിയോ

വാക്സിൻ നിറച്ച സൂചി കണ്ടപ്പോൾ ദിയയുടെ ആത്മവിശ്വാസമെല്ലാം പോയി. പേടി കാരണം ദിയയുടെ കണ്ണുകൾ നിറഞ്ഞു

diya krishna, krishna kumar, ie malayalam

സോഷ്യൽ ലോകത്തെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. സഹോദരിമാരായ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണെങ്കിലും ദിയ കൃഷ്ണ ആ മേഖലയിലേക്ക് എത്തിയിട്ടില്ല. അധികം വൈകാതെ തന്നെ സഹോദരിമാരെ പോലെ ദിയയും സിനിമയിലെത്തുമെന്നാണ് താരകുടുംബത്തിന്റെ ആരാധകർ കരുതുന്നത്.

സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷും ഇൻസ്റ്റഗ്രാം സ്റ്റോറികളുമൊക്കെയായി ഏറെ ആരാധകരെ നേടിയെടുക്കാൻ ദിയയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. വാക്സിനെടുക്കവേ പേടിച്ച് കരയുന്ന ദിയയുടെ വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പമാണ് ദിയ വാക്സിനെടുക്കാൻ എത്തിയത്.

Read More: വർക്ക്ഔട്ട്, സ്കിൻകെയർ, ചെടി പരിചരണം; ലോക്ക്ഡൗൺ ദിനത്തിൽ അഹാന ചെയ്യുന്ന 10 കാര്യങ്ങൾ

വാക്സിൻ നിറച്ച സൂചി കണ്ടപ്പോൾ ദിയയുടെ ആത്മവിശ്വാസമെല്ലാം പോയി. പേടി കാരണം ദിയയുടെ കണ്ണുകൾ നിറഞ്ഞു. അനിയത്തിയുടെ പേടി മാറ്റാൻ സഹോദരിമാരായ അഹാനയും ഇഷയും ശ്രമിക്കുന്നുണ്ടായിരുന്നു. ദീർഘനിശ്വാസമെടുക്കാനും വാക്സിൻ വളരെ പ്രധാനമാണെന്നും ദിയയോട് അവർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

ദിയയ്‌ക്കു ശേഷം ഇഷാനിയും വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിക്കുന്ന വീഡിയോ ഇഷാനി തന്റെ യൂട്യൂബ് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഓസി എന്നു വിളിക്കുന്ന ദിയ. അടുത്തിടെ അച്ഛൻ കൃഷ്ണകുമാറിനൊപ്പമുളള ദിയയുടെ ഡാൻസ് വൈറലായിരുന്നു. അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരുന്നതാണ്. പൊളി അച്ഛനും മോളും എന്നായിരുന്നു ആരാധകരുടെ കമന്റ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna sister diya krishna vaccination509592

Next Story
ലോക്ക്‌‌ഡൗണിൽ ജോലിയോ നടന്നില്ല, എന്നാപ്പിന്നെ ഇതെങ്കിലും; വിശേഷം പങ്കുവച്ച് താരംaparshakti khurana, bollywood, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express