മലയാള സിനിമയിലെ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ നായികയാണ് റിമ കല്ലിങ്കൽ. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്നയാൾ. നടിയും നർത്തിയും നിർമാതാവുമില്ലെമാണ് റിമ. സംവിധായകൻ ആഷിഖ് അബുവാണ് ജീവിത പങ്കാളി. ആഷിഖ് അബുവാകട്ടെ, താൻ പഠനകാലം മുതലേ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാളും.
Read More: എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ; റിമയ്ക്ക് ആഷിഖിന്റെ ആശംസ
ഇന്ന് റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ ഒരാളുടെ കമന്റും അതിനു റിമ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്.
"ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയുകൊണ്ട്," എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.
എന്നാൽ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് റിമ നൽകിയിരിക്കുന്നത്. "ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്," എന്നാണ് റിമയുടെ മറുപടി.
/indian-express-malayalam/media/media_files/uploads/2021/02/rima.jpg)
ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.
റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആയിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. ‘അഖില’ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാവും റിമയായിരുന്നു.
അടുത്തിടെയാണ് റിമ തന്റെ ഡാൻസ് സ്കൂളായ മാമാങ്കത്തിന് കർട്ടനിട്ടത്. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാൻസ് സ്റ്റുഡിയോയും മാമാങ്കം ഡാൻസ് സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു. കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ഞാൻ സഖാവിന്റെ സഖി മാത്രമല്ല, സ്വന്തം വ്യക്തിത്വമുള്ളയാൾ; ചുട്ടമറുപടിയുമായി റിമ
"ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയുകൊണ്ട്," എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.