എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ; റിമയ്ക്ക് ആഷിഖിന്റെ ആശംസ

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന റിമയുടെ 37-ാം ജന്മദിനമാണ് ഇന്ന്

Rima Kallingal, റിമ കല്ലിങ്കൽ, Rima Kallingal birthday, Rima Kallingal aashiq abu, Rima Kallingal photos, Rima Kallingal saree photos, rima kallingal Instagram photo, ഇൻസ്റ്റഗ്രാം ഫോട്ടോ, iemalayalam, ഐഇ മലയാളം, Indian express malayalam

മലയാള സിനിമയിലെ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ നായികയാണ് റിമ കല്ലിങ്കൽ. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന റിമയുടെ ജന്മദിനമാണ് ഇന്ന്. പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള ആഷിഖ് അബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ,” എന്നാണ് റിമയ്ക്ക് ആഷിഖ് അബുവിന്റെ ആശംസ.

 

View this post on Instagram

 

A post shared by Aashiq Abu (@aashiqabu)

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.

 

View this post on Instagram

 

#forthelove of #fringebangs

A post shared by Rima Kallingal (@rimakallingal) on

റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആയിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. ‘അഖില’ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാവും റിമയായിരുന്നു.

Read more: “മോളെ, ഈ ശ്രീഹള്ളി പോള….” വഴി ചോദിച്ച് റിമ കല്ലിങ്കൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rima kallingal birthday aashiq abu wish

Next Story
‘കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം’ കോവിഡ് അനുഭവം പങ്കുവച്ച് സാനിയ ഇയ്യപ്പൻSaniya Iyyappan, സാനിയ ഇയ്യപ്പൻ, Saniya Iyyappan covid experience, സാനിയ ഇയ്യപ്പന്റെ കോവിഡ് അനുഭവം, quarantine days, ക്വാറന്റൈൻ ദിനങ്ങൾ, covid 19, കോവിഡ് 19, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com