scorecardresearch

ഒരു നല്ല കുട്ടിയായിരുന്നു എന്ന് മുഹ്സിൻ പരാരി, ഇപ്പോൾ അല്ലേ എന്ന് റിമ

നടി റിമ കല്ലിങ്ങൽ പങ്കുവച്ച ചിത്രത്തിന് മുഹ്സിൻ പരാരി നൽകിയ കമന്റാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്

നടി റിമ കല്ലിങ്ങൽ പങ്കുവച്ച ചിത്രത്തിന് മുഹ്സിൻ പരാരി നൽകിയ കമന്റാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Rima Kallingal, Rima Kallingal childhood photo

ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. ഓർമകളിൽ നിന്നൊരു ചിത്രം പങ്കുവയ്ക്കുകയാണ് നടി റിമ റിമ കല്ലിങ്കൽ ഇപ്പോൾ. മോഹിനിയാട്ടം അരങ്ങേറ്റസമയത്തെ ഒരു ചിത്രമാണ് റിമ ആരാധകരുമായി ഷെയർ ചെയ്യുന്നത്.

Advertisment

"മോഹിനിയാട്ടം അരങ്ങേറ്റത്തിനു തൊട്ടുമുൻപ്. തൃശൂർ റീജിയണൽ തിയേറ്ററിലെ ബാക്ക്സ്റ്റേജ് ഡ്രസ്സിംഗ് റൂമിൽ," എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരി നൽകിയ കമന്റും അതിനു റിമ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

ശ്യാമപ്രസാദിന്‍റെ 'ഋതു'വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.

Advertisment

View this post on Instagram

#forthelove of #fringebangs

A post shared by Rima Kallingal (@rimakallingal) on

റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് ആയിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. അഖില എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാവും റിമയായിരുന്നു.

Read more: “മോളെ, ഈ ശ്രീഹള്ളി പോള….” വഴി ചോദിച്ച് റിമ കല്ലിങ്കൽ

Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: