മലയാള സിനിമയിൽ ഒരിക്കലും മറക്കാനാകാത്ത ഒരു വഴി ചോദിക്കലാണ് തേന്മാവിൻ കൊമ്പത്തെ മോഹൻലാലിന്റേത്. ശ്രീഹള്ളിയിലേക്കുള്ള വഴി അന്വേഷിച്ച് നടന്ന താരം കുറച്ചൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു താരം വഴി ചോദിച്ച് നടക്കുന്നു. വേറാരുമല്ല, റിമ കല്ലിങ്കലാണ് ആ മലയാളി താരം.
റിമ വഴി ചോദിക്കുന്നത് സിനിമയില്ല, ജീവിതത്തിലാണ്. ധാരാളം യാത്ര ചെയ്യുന്ന താരം ഇപ്പോൾ സ്പെയിനിലാണ്. അവിടെ ഒരു കൊച്ചു കുട്ടിക്കൊപ്പം നിൽക്കുന്ന കാൻഡിഡ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ ഇക്കാര്യം പറയുന്നത്.
“വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ ഞാൻ കണ്ടെത്തി,” എന്ന കുറിപ്പോടെയാണ് റിമ ചിത്രം പോസ്റ്റ് ചെയ്തത്.
View this post on Instagram
I found just the right person to ask for directions #travelgram #traveller #spain
റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് ആയിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയുടെ വേഷത്തിലാണ് റിമ എത്തിയത്. അഖില എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാവും റിമയായിരുന്നു.
Read More: ‘ദങ്ങനെയല്ല, ദിങ്ങനെ’; ‘വൈറസ്’ സെറ്റിൽ ചാക്കോച്ചനും ടൊവിനോയ്ക്കും പാർവ്വതി കൊടുത്ത പണി
റിമയ്ക്ക് പുറമേ പാർവ്വതി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, പൂർണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, ഇന്ദ്രജിത് സുകുമാരന്‍, മഡോണ സെബാസ്റ്റ്യൻന്‍, രേവതി, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, സക്കരിയ, ദിലീഷ് പോത്തന്‍, റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.