ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. വ്യത്യസ്ത ഫൊട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
Advertisment
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് റിമ ഷെയർ ചെയ്‌തത്.നാടൻ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ചങ്ങാടത്തിലിരിക്കുകയാണ് റിമ. മോഹം എന്നാണ് ചിത്രങ്ങൾക്ക് റിമ നൽകിയിരിക്കുന്ന പേര്. മോഡേൺ ശകുന്തള തുടങ്ങിയ കമന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.ഐശ്വര്യ അശോകാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
കാടിന്റെ വന്യതയിൽ റിമ; ചിത്രങ്ങൾ
മോഹം എന്നാണ് ചിത്രങ്ങൾക്ക് റിമ നൽകിയിരിക്കുന്ന പേര്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.