scorecardresearch
Latest News

‘ആയിഷ’ കാണാൻ നിയമ സഭാംഗങ്ങളും

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Ayisha, Manju Warrier

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.ആമിർ പള്ളിയ്ക്കലാണ് ചിത്രത്തിന്റെ സംവിധായകൻ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു. നാളെ വൈകിട്ട്‌ നിയമസഭാ സാമജികർ സഭാ സമ്മേളനത്തിനു ശേഷം ആയിഷ കാണുകയാണ്. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണെന്നറിഞ്ഞപ്പോൾ അഭിനന്ദനം അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.നന്ദി സഖാവേ”സംവിധായകൻ ആമീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിലമ്പൂർ ആയിഷ എന്ന കലാകാരിയെ കുറിച്ചാണ് ‘ആയിഷ’ എന്ന സിനിമ. കേരളത്തിലെ കലയുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ നിലമ്പൂർ ആയിഷക്ക് വിശദീകരണങ്ങൾ ആവശ്യമില്ല. നാടകത്തിലഭിനയിച്ചതിന്റെ പേരിൽ മത മൗലിക വാദികളിൽ നിന്ന് വെടിയുണ്ട ഏൽക്കേണ്ടി വന്ന അവർ കല്ലേറ് കൊണ്ട് മുറിഞ്ഞു ചോര വാർന്ന മുറിവുമായി നാടകം ഒരു നിമിഷം പോലും നിർത്താതെ തന്റെ പ്രകടനം തുടർന്ന കഥയും കേൾക്കാത്തവർ ചുരുക്കം. മറ്റൊരു വേദിയിൽ വച്ചു ഒരാൾ മുഖത്തേക്ക് വീശിയടിച്ചതിനെ തുടർന്ന് അവരുടെ കേൾവി ശക്തിക്കു കുറവ് വന്നിട്ടുണ്ട്. പതിനാറു വയസ് മുതൽ തുടരുന്ന അഭിനയ ജീവിതം ഇന്നും തുടർന്നു കൊണ്ടാണ് നിലമ്പൂർ ആയിഷ തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് സമരം തുടരുന്നത്.

നിലമ്പൂർ ആയിഷയ്‌ക്കൊപ്പം മഞ്ജു വാര്യർ ചിത്രം കാണാൻ തിയേറ്ററിലെത്തിയ വീഡിയോ വൈറലായിരുന്നു. മഞ്ജുവിന്റെ പ്രകടനം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നാണ് ആയിഷ പറഞ്ഞത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Niyamasaba members to watch ayisha movie director aamir pallikal visits pinarayi vijayan