/indian-express-malayalam/media/media_files/uploads/2020/05/Rima-Kallingal.jpg)
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ സദാചാര പൊലീസിങ് നടത്തിയവരുടെ വായടപ്പിച്ച് നടി റിമ കല്ലിങ്കൽ. തന്റെ ചിത്രങ്ങൾക്കു താഴെയുള്ള സദാചാര പൊലീസിങ്ങിനെതിരെ ശക്തമായ ഭാഷയിൽ റിമ പ്രതികരിച്ചു. സ്‌പെയിനിലെ അലക്‌സാർ സെബീയ കൊട്ടാര സന്ദർശനവേളയിൽ പകർത്തിയ ചിത്രങ്ങളാണ് റിമ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനു താഴെയാണ് പലരും മോശം കമന്റുകളുമായി രംഗത്തെത്തിയത്.
Read Also: ‘നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന’; ഇത് മലയാളത്തിന്റെ പ്രിയനടിയാണ്
റിമയുടെ ഫൊട്ടോ കണ്ട് 'കാട്ടുവാസി' എന്ന് ഒരാൾ കമന്റ് ചെയ്‌തു. ഇതിനു റിമ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായി. അങ്ങനെ അഭിസംബോധന ചെയ്‌തതിനു നന്ദിയെന്നാണ് റിമ മറുപടി നൽകിയത്. അവരാണ് ഭൂമിയുടെ യഥാർത്ഥ രാജാക്കൻമാരും രാജ്ഞികളും എന്ന് റിമ മറുപടി നൽകി.
'പ്രളയ ദുരന്തഫണ്ട് മുക്കിയതെടുത്ത് ട്രിപ് പോയതാണോ?' എന്നാണ് മറ്റൊരു ചോദ്യം. അതിനും റിമ മറുപടി നൽകി. "അതെ, 19 ലക്ഷം നഷ്‌ടത്തിൽ നിന്ന് അടിച്ചുമാറ്റി"
തന്റെ ചിത്രങ്ങൾക്കു താഴെയുള്ള കമന്റുകൾക്ക് പിന്നാലെ വളരെ ശക്തമായ ഭാഷയിൽ റിമ സദാചാര പൊലീസിങ്ങിനെതിരെ സംസാരിച്ചു. "സദാചാര പൊലീസിങ് കൊണ്ട് എന്നിലെ മികച്ചതെന്തോ, അത് പുറത്തുകൊണ്ടുവരാൻ മാത്രമേ സാധിക്കൂ. എന്തായാലും ഞാൻ ഈ കഥ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ പോകുന്നില്ല" റിമ പറഞ്ഞു.
എന്തായാലും റിമയുടെ ചിത്രങ്ങളും സദാചാര പൊലീസിങ്ങിന് അവർ നൽകിയ മറുപടിയും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. റിമ കലക്കൻ മറുപടി നൽകിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.
Read Also: ‘ഗുരുത്വമുള്ള പയ്യനാ, നന്നാകും’; ആദ്യ കാഴ്ചയിൽ മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞു
'കൊറോണ വരും വീട്ടിൽ പോ' എന്ന് ഉപദേശിക്കാൻ വന്നയാളോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു റിമ പറയുന്നു. വീണ്ടും ഇങ്ങോട്ട് തന്നെ എത്താൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.