താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും കൗതുകമാണ്. കൊറോണ കാരണം എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന മനുഷ്യരുടെ പ്രധാന ഹോബി നൊസ്റ്റാൾജിയ നുകരൽ കൂടിയാണ്. നിരവധി പേരാണ് ബാല്യകാല ഓർമകൾ പങ്കുവയ്ക്കുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഇക്കുറി മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണിയാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

തന്റെ ഓട്ടംതുള്ളൽ ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത്. “നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന…” എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Read More: ദിവ്യ ഉണ്ണി അന്നും ഇന്നും; 24 വർഷത്തെ ചലഞ്ചുമായി താരം

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളായ ദിവ്യ വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്​ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യ ഉണ്ണി. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook