scorecardresearch

Salute Movie Quick Review: സല്യൂട്ട്: ഒരു ശരാശരി കാഴ്ചാനുഭവം

Dulquer Salman's Salute Movie Quick Review: : ചിത്രം പറയാനുദ്ദേശിച്ച വിഷയം ഗൗരവമേറിയതാണെങ്കിലും ശക്തമായൊരു തിരക്കഥയില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ

Dulquer Salman's Salute Movie Quick Review: : ചിത്രം പറയാനുദ്ദേശിച്ച വിഷയം ഗൗരവമേറിയതാണെങ്കിലും ശക്തമായൊരു തിരക്കഥയില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ

author-image
Entertainment Desk
New Update
Salute, Salute 100 word review

'നുണകൾ- സത്യം- നീതി' ഈ ടാഗ്‌ലൈൻ തന്നെയാണ് ചിത്രത്തിന്റെ രത്നചുരുക്കം. പരസ്പരവിരുദ്ധമായി നിൽക്കുന്ന നുണകൾക്കും സത്യത്തിനുമിടയിൽ നിന്ന് നിയമത്തിന്റെയും സിസ്റ്റത്തിന്റെയും നൂലാമാലകളിൽ പെട്ടുപോയ ഒരു നിരപരാധിയ്ക്ക് നീതി ഉറപ്പാക്കാനുള്ള അരവിന്ദ് കരുണാകരന്റെ പോരാട്ടമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' എന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ. പൊലീസുകാരുടെ ജീവിതം പശ്ചാത്തലമായി വരുന്ന ചിത്രമാണെങ്കിലും പതിവു പൊലീസ് ചിത്രങ്ങളുടെ ചട്ടക്കൂടിലല്ല 'സല്യൂട്ട്' ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

Advertisment

Dulquer Salman's Salute Movie Quick Review

സത്യാന്വേഷിയായ പൊലീസ് ഓഫീസറായി ദുൽഖർ മികവു പുലർത്തുമ്പോഴും താരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ആയ കഥാപാത്രമൊന്നുമല്ല അരവിന്ദ്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ ഒന്ന് ചടുലമാവുന്നുവെങ്കിലും ക്രൈം ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ എന്ന ഴോണറിനോട് നീതി പുലർത്തുന്നതിൽ പരാജയപ്പെടുകയാണ്. ചിത്രം പറയാനുദ്ദേശിച്ച വിഷയം ഗൗരവമേറിയതാണെങ്കിലും ശക്തമായൊരു തിരക്കഥയില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ഈ പോരായ്മ തന്നെയാണ്, ശരാശരി കാഴ്ചാനുഭവം മാത്രം സമ്മാനിക്കുന്ന ചിത്രമായി 'സല്യൂട്ടി'നെ പരിമിതപ്പെടുത്തുന്നതും.

Read Here: New OTT Release: പുതിയ ഒടിടി റിലീസ് ചിത്രങ്ങൾ

Review Dulquer Salmaan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: