/indian-express-malayalam/media/media_files/uploads/2019/06/lucifer-.jpg)
Mohanlal to return as Khureshi Ab’raam in Lucifer sequel?:സൂപ്പർ ഹിറ്റ് ചിത്രം 'ലൂസിഫർ' രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ-പൃഥ്വിരാജ് ആരാധകരും പ്രേക്ഷകരും. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന സൂചനകൾ പല തവണ മുൻപും വന്നിരുന്നെങ്കിലും വാർത്ത സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല.
ഒടുവിൽ 'ലൂസിഫർ' ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇന്ന്. 'ലൂസിഫറി'ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നാളെ വൈകിട്ട് ആറു മണിയ്ക്ക് ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്. ചിത്രത്തിന്റെ അവസാനഭാഗമായിരിക്കും അതെന്നും സൂചനകളുണ്ട്.
രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അഭിമുഖങ്ങളിലൊന്നും പൃഥ്വിരാജ് കൃത്യമായൊരു ഉത്തരം നൽകിയിരുന്നില്ല. “രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവ രെ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു പ്ലാനിലെത്തും മുൻപ് സ്വീകലിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
തന്റെ അഭിനയജീവിതത്തിൽ നിന്നും മാസങ്ങളോളം വിട്ടുനിന്നാണ് പൃഥ്വിരാജ് ‘ലൂസിഫർ’ പൂർത്തിയാക്കിയത്. അടിസ്ഥാനപരമായി താനൊരു നടനാണെന്നും ഒരു സ്വീകൽ ഒരുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതൊരു വലിയ, കൂടുതൽ പ്രയത്നം വേണ്ടി വരുന്ന ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു. തന്റെ അടുത്ത ചിത്രം ഏതായാലും അഭിനയജീവിതത്തിൽ നിന്നും വിട്ടു നിന്നുകൊണ്ടുവേണം സംവിധാനത്തിൽ ഫോക്കസ് ചെയ്യാൻ. അതാണ് തനിക്കു മുന്നിലുള്ള ഏറ്റവും വലിയ ചോദ്യചിഹ്നമെന്നും പൃഥ്വി പറഞ്ഞിരുന്നു.
Read more: ഇന്ന് ജൂണ്‍ 14, പി കെ രാംദാസ് എന്ന വന്മരത്തിന്റെ ജന്മദിനം: ‘ലൂസിഫര്‍’ ട്രോളുകള്‍ അവസാനിക്കുന്നില്ല
മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ‘ലൂസിഫർ’ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ലൂസിഫര്‍'. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്.
ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്റ്റോറി-ലൈന്‍’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്‌റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് ‘ലൂസിഫര്‍’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളില്‍ പോലും സംവിധായകന്‍ പുലര്‍ത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാന്‍ കാഴ്ചക്കാര്‍ക്കുമാവില്ല. നൂറു ശതമാനം അര്‍പ്പണ ബോധത്തോടെ, മുന്നില്‍ കിട്ടിയ സബ്‌ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്‌തെടുക്കാന്‍ പൃഥിരാജ് എന്ന നവാഗത സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ എന്ന രീതിയില്‍ ‘ലൂസിഫറി’ല്‍ തന്നെ രേഖപ്പെടുത്താന്‍ പൃഥ്വിരാജിന് ആയി എന്നതാണ് 'ലൂസിഫറി'ന്റെ മറ്റൊരു വിജയം.
Read more: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.