/indian-express-malayalam/media/media_files/uploads/2019/06/ranveer-virat.jpg)
ഇന്ത്യൻ ക്രിക്കൻ ടീമിനൊപ്പമുള്ള രൺവീർ സിങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജൂൺ 16 ന് നടന്ന പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ നടന്ന ഐസിസി വേൾഡ് കപ്പ് മാച്ചു കാണാനെത്തിയതായിരുന്നു രൺവീർ. ടീമംഗങ്ങളെ സപ്പോർട്ട് ചെയ്യാനായി ഗ്രൗണ്ടിലിറങ്ങിയ രൺവീർ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സെൽഫിയെടുത്തും സ്നേഹം പങ്കിട്ടും ടീമിന് ഉത്സാഹം പകർന്നു. കെ എൽ രാഹുൽ, ഷിഖർ ധവാൻ, ഹാർദ്ദിക് പാണ്ഡ്യ, ബ്രയാൻ ലാറ, ഹർഭജൻ സിംഗ്, വിരേന്ദ്ര സെവാഗ്, സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും രൺവീർ പങ്കുവച്ചു.
യഥാർത്ഥ ആൽഫാ പോരാളി എന്നാണ് രൺവീർ വിരാടിനെ ഹൃദയസ്പർശിയായ തന്റെ കുറിപ്പിൽ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രൺവീർ പങ്കുവച്ചിരിക്കുന്നത്.
"കുട്ടിക്കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു കടുത്ത ആരാധകനാണ് ഞാൻ. നമ്മുടെ പ്രിയപ്പെട്ട ഈ ടീമിനോട് ഒരുപാട് വൈകാരിമായ അടുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാകാൻ ആഗ്രഹിക്കുന്നു," എന്നു തുടങ്ങുന്ന കുറിപ്പിൽ വിരാട് കോഹ്ലിയേയും പ്രശംസിക്കുന്നുണ്ട് രൺവീർ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം എന്നേക്കുമായി മാറ്റിയ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു ക്യാപ്റ്റൻ എന്നാണ് രൺവീർ കുറിച്ചത്.
View this post on InstagramA post shared by Ranveer Singh (@ranveersingh) on
Read more: ബേബി ദീപികയെ പരിചയപ്പെടുത്തി രൺവീർ; ഇതെന്ത് കഥ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.