/indian-express-malayalam/media/media_files/uploads/2019/11/kapil-dev-ranveer-singh.jpg)
ഇത് കപിൽ ദേവല്ലേ? ഒറ്റനോട്ടത്തിൽ കപിൽ ദേവിനെ ഓർമ്മിപ്പിക്കുന്ന രൺവീറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിംഗ് എത്തുന്ന ചിത്രമാണ് '83'. നടരാജ് ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് രൺവീർ ചിത്രം പങ്കുവച്ചിരിക്കുന്നത്. കപില്‍ ദേവിന്റെ ഐക്കോണിക് ഷോട്ടായ നടരാജ് ഷോട്ട് ക്രിക്കറ്റ് ലോകത്ത് തന്നെ ഏറെ പ്രശസ്തമാണ്.
NATRAJ SHOT #RanveerAsKapil@therealkapildev@kabirkhankk@deepikapadukone@Shibasishsarkar@madmantena#SajidNadiadwala@vishinduri@RelianceEnt@FuhSePhantom@NGEMovies@vibri_media@ZeeMusicCompanypic.twitter.com/RQDlyOKtas
— Ranveer Singh (@RanveerOfficial) 11 November 2019
On my special day, here’s presenting THE HARYANA HURRICANE KAPIL DEV@83thefilm@kabirkhankk@deepikapadukone@madmantena@Shibasishsarkar@vishinduri@RelianceEnt@FuhSePhantom@NGEMoviespic.twitter.com/HqaP07GJEQ
— Ranveer Singh (@RanveerOfficial) 6 July 2019
കപിൽ ദേവിനോട് ഏറെ സാദൃശ്യമുള്ള ലുക്കിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. മീശയും മുടിയുമെല്ലാം കപിൽ ദേവിനോട് സാമ്യമുള്ള രീതിയിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ഒരുക്കിയിരിക്കുന്നത്. രൺവീറിന്റെ ലുക്കിനെ പ്രകീർത്തിച്ച് സാക്ഷാൽ കപിൽ ദേവും രംഗത്തെത്തിയിട്ടുണ്ട്.
Hats off Ranveer! https://t.co/bAH7pyBtE7
— Kapil Dev (@therealkapildev) 11 November 2019
വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് '83' പറയുന്നത്. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് '83'.
Read more: ദീപികയുടെ ആ ചോദ്യത്തിനു അന്നെനിക്ക് ഉത്തരമില്ലായിരുന്നു: രൺവീർ സിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us