/indian-express-malayalam/media/media_files/2025/07/24/rangeen-ott-release-date-platform-amazon-prime-video-2025-07-24-12-28-31.jpg)
Rangeen OTT Release Date & Platform
Rangeen OTT Release Date & Platform: നടൻ വിനീത് കുമാർ സിങ് അഭിനയിക്കുന്ന റംഗീൻ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. തന്നെ വഞ്ചിച്ച ഭാര്യയോട് പ്രതികാരം ചെയ്യാൻ ലൈംഗിക തൊഴിലിലേക്ക് തിരിയുന്ന ഭർത്താവായാണ് വിനീത് കുമാർ അഭിനയിക്കുന്നത്. രാജ്ശ്രീ ദേശ്പാണ്ഡെയാണ് ഈ സീരീസിലെ നായിക. നടി ഷീബ ഛദ്ദയും പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
തീക്ഷ്ണമായ വികാരങ്ങളുടെ ഒരു റോളർകോസ്റ്റ് റൈഡാണ് ഈ സീരീസ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആദർശ് എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. വിവാഹബന്ധം വിരസമായി തോന്നുന്നതിനാൽ ഭാര്യ നൈന ജിഗളോകളെ നിയമിക്കുന്നുണ്ടെന്ന് അറിയുമ്പോൾ ആദർശിന്റെ സമാധാനപരമായ ജീവിതം തലകീഴായി മറിയുന്നു. സങ്കടവും ആശയക്കുഴപ്പവും മനസ്സിനെ അസ്വസ്ഥമാക്കുമ്പോൾ ആദർശ് അപ്രതീക്ഷിതമായൊരു ചുവടുവെപ്പ് നടത്താൻ തീരുമാനിക്കുന്നു. ഭാര്യയോടുള്ള പ്രതികാരം തീർക്കാനാവുമെന്ന പ്രതീക്ഷയിൽ അയാൾ സ്വയം ഒരു ജിഗളോ ആയി മാറുന്നു. എന്നാൽ തന്റെ പുതിയ ഐഡന്റിറ്റിയുമായി ആദർശിനു പൊരുതേണ്ടി വരുന്നു, ഒപ്പം തന്റെ ബന്ധം തകരാനുള്ള കാരണങ്ങളും അയാൾ മനസ്സിലാക്കുന്നു. രസകരവും വൈകാരികവുമായ കഥാസന്ദർഭങ്ങളിലൂടെയാണ് റംഗീൻ പുരോഗമിക്കുന്നത്.
Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ചിത്രത്തിൽ, മൂവരും കസിൻസാണ്; ആരൊക്കെയെന്ന് മനസ്സിലായോ?
കോപാൽ നൈതാനിയും പ്രഞ്ജൽ ദുവയും ചേർന്നാണ് റംഗീൻ സംവിധാനം ചെയ്തിരിക്കുന്നത്. അമർദീപ് ഗാൽസിനും അമീർ റിസ്‌വിയും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ സീരീസ് നിർമിച്ചിരിക്കുന്നത് കബീർ ഖാനും രാജൻ കപൂറും ചേർന്നാണ്.
Also Read: കാവ്യയെ അനുകരിച്ച് കണ്മണി; ഇത് തകർത്തെന്ന് ആരാധകർ
ആമസോൺ പ്രൈം വിഡിയോ ആണ് സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ആമസോൺ പ്രൈമിൽ റംഗീൻ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: അഭിമാനപുരസരം അവതരിപ്പിക്കുന്നു ന്യൂസിയ നസിം; ചിത്രങ്ങളുമായി മെന്റലിസ്റ്റ് ആദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.