/indian-express-malayalam/media/media_files/uploads/2019/11/rana-daggubati.jpg)
നടന്മാർ ഗായകന്മാരാവുന്ന കാഴ്ച ഇന്ത്യൻ സിനിമയിൽ അപൂർവ്വ സംഭവമല്ല. അഭിനയത്തിനൊപ്പം പാട്ടിലും തിളങ്ങുന്ന നിരവധി അഭിനയപ്രതിഭകൾ നമുക്കുണ്ട്. ഇപ്പോഴിതാ, 'ബാഹുബലി'യിലെ പൽവാൽ ദേവനായി തെന്നിന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച റാണാ ദഗ്ഗുബാട്ടിയും ഗായകനാവുന്നു. വിശാലും തമന്നയും കൈകോർക്കുന്ന 'ആക്ഷൻ' എന്ന ചിത്രത്തിനു വേണ്ടിയാണ് റാണായുടെ പാട്ട്.
ചിത്രത്തിന്റെ തെലുങ്ക് വേർഷനു വേണ്ടിയാണ് റാണാ പാടിയിരിക്കുന്നത്. കമ്പോസറായ ഹിപ്പ് ഹോപ്പ് ആധിയാണ് റാണായ്ക്കു വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്. 'ലൈറ്റ്സ്, ക്യാമറ ആക്ഷൻ' എന്ന് തുടങ്ങുന്ന റാംപ് ഗാനമാണ് റാണാ ആലപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തതെന്നാണ് റിപ്പോർട്ട്.
— Rana Daggubati (@RanaDaggubati) November 12, 2019
For the first time ever, @RanaDaggubati raps
Been a huge fan of him and he spit 8bars for the telugu version of #LightsCameraAction - Thank you Rana anna, U R DA COOLEST pic.twitter.com/YwNHzmdIdg— Hiphop Tamizha (@hiphoptamizha) November 10, 2019
'കത്തി സണ്ടൈ' ആയിരുന്നു വിശാലും തമന്നയും ആദ്യമായി ഒരുമിച്ച ചിത്രം. നിർഭാഗ്യവശാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇപ്പോഴിതാ, വീണ്ടും ഈ ജോഡികൾ ഒന്നിക്കുകയാണ്. സുന്ദർ സിയാണ് ആക്ഷൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴകത്തിനു പുറമെ തെലുങ്കാനയിലും ആന്ധ്രാപ്രദേശിലുമെല്ലാം വിശാലിന് ആരാധകരുള്ളതിനാൽ ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു സ്പെഷ്യൽ കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.