തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. മലയാളത്തിലും തമിഴകത്തും തെലുങ്ക് സിനിമാലോകത്തുമെല്ലാം നിരവധിയേറെ ആരാധകരാണ് താരത്തിനുള്ളത്. സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രീൻ ഇന്ത്യ എന്ന ക്യാംപെയ്നിന്റെ ഭാഗമായി നടത്തപ്പെടുന്ന ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരമിപ്പോൾ. ഒരു മരം നടുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് താൻ ഗ്രീൻ ഇന്ത്യ ക്യാംപെയ്നിന്റെ ഭാഗമായ കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്.
വരുൺ തേജാണ് ഗ്രീൻ ഇന്ത്യ ക്യാംപെയ്നിന്റെ ഭാഗമായി സായ് പല്ലവിയെ ആദ്യം നോമിനേറ്റ് ചെയ്തത്. തന്നെ നോമിനേറ്റ് ചെയ്ത വരുൺ തേജിന് നന്ദി പറഞ്ഞുകൊണ്ടാണ് സായ് പല്ലവിയുടെ പോസ്റ്റ്. ശുദ്ധ വായുവെന്നത് ഭയപ്പെടുത്തുന്ന രീതിയിൽ ഇല്ലാതായികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സാരാംശം. തെന്നിന്ത്യൻ താരസുന്ദരിയായ സാമന്തയേയും തന്റെ സഹതാരമായ റാണാ ദഗ്ഗുബാട്ടിയേയു ട്രീ ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുമുണ്ട് സായ് പല്ലവി.
Read more: നടിമാരിൽ ആരെ വിവാഹം കഴിക്കും? സായ് പല്ലവിയെയെന്ന് നടൻ