scorecardresearch

റാണാ ദഗ്ഗുബാട്ടിയും സായ് പല്ലവിയും ഒന്നിക്കുന്ന 'വിരാടപർവ്വം'

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ റാണായ്ക്കും സായ് പല്ലവിയ്ക്കുമൊപ്പം താബുവും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ റാണായ്ക്കും സായ് പല്ലവിയ്ക്കുമൊപ്പം താബുവും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

author-image
Gabbeta Ranjith Kumar
New Update
sai pallavi, സായ് പല്ലവി, rana daggubati, റാണാ ദഗ്ഗുബാട്ടി, tabu, താബു, priyamani, പ്രിയാമണി, വിരാട പർവ്വം, virata parvam, rana daggubati sai pallavi, virata parvam movie, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

sai pallavi ranaa daggubatti

Sai Pallavi to pair with Rana Daggubatti in VirataParvam: 'ബാഹുബലി' താരം റാണാ ദഗ്ഗുബാട്ടിയും ഡാൻസ് ക്യൂനും അഭിനേത്രിയുമായ സായ് പല്ലവിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന തെലുങ്ക് ചിത്രം 'വിരാടപർവ്വം' ജൂണിൽ ആംരംഭിക്കുമെന്ന് റിപ്പോർട്ട്. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി​ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertisment

"സായ് പല്ലവിയും റാണാ ദഗ്ഗുബാട്ടിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളാണ് ലൊക്കേഷൻ. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിത്.

ക്രൂരനായ ഒരു രാഷ്ട്രീയ പ്രവർത്തകനും യൗവ്വനകാലത്ത് വിദ്യാർത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ വേഷമാണ് തബു കൈകാര്യം ചെയ്യുന്നത്. തന്ത്രപ്രധാനമായൊരു വേഷത്തിൽ പ്രിയാ മണിയും ചിത്രത്തിലുണ്ട്," ചിത്രത്തിന്റെ വക്താക്കളിൽ ഒരാൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് 'വിരാടപർവ്വം'.

sai pallavi, സായ് പല്ലവി, rana daggubati, റാണാ ദഗ്ഗുബാട്ടി, tabu, തബു, priyamani, പ്രിയാമണി, വിരാട പർവ്വം, virata parvam, rana daggubati sai pallavi, virata parvam movie, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം Tabu

Advertisment

"'വിരാടപർവ്വം' ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. ഒരു എക്സ്‌ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം," ചിത്രത്തിന്റെെ വക്താവ് വ്യക്തമാക്കുന്നു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: നിലപാടിലുറച്ച്, രണ്ട് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി

ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ 'അതിരൻ' എന്ന ചിത്രമാണ് സായ് പല്ലവിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഓട്ടിസ്റ്റിക്കായ ഒരു പെൺകുട്ടിയേയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിച്ചത്. 'അതിരനി'ലെ സായ് പല്ലവിയുടെ പ്രകടനം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു.

കാടിനു നടുവിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളിൽ ഒന്നിൽ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ പെൺകുട്ടിയാണ് 'അതിരനി'ലെ നിത്യ. പലപ്പോഴും അതീവ അക്രമകാരിയാകുന്ന ഒരാൾ. ഓർമകൾ പൂർണമായും മായ്ക്കപ്പെട്ടു പോയ പെൺകുട്ടി. ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കെത്തുന്ന ഡോക്ടർ അവളുടെ ഭൂതകാലത്തിന്റെ ചുരുളുകളും നിഗൂഢതയും അഴിച്ചെടുക്കുന്നതാണ് ‘അതിരന്റെ’ കഥാപരിസരം. കാലുകൾ കൊണ്ടും മുടി കൊണ്ടും നോട്ടം കൊണ്ടു പോലും ഒരു ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയായി പരകായപ്രവേശം ചെയ്യുകയാണ് സായ് പല്ലവിയെന്ന അഭിനേത്രി ചിത്രത്തിൽ.

ഓട്ടിസ്റ്റിക് ആയൊരു പെൺകുട്ടിയുടെ ശരീരഭാഷയ്ക്കൊപ്പം തന്നെ അസാമാന്യമായ ശരീര വഴക്കത്തോടെ കളരിയടവുകളും ചലനങ്ങളും സായ് പിൻതുടരുന്നു. കളരി വഴക്കം സായിയുടെ വിരൽ തുമ്പിലെ ചലനങ്ങളിൽ പോലും തെളിഞ്ഞു കാണാൻ സാധിക്കുന്ന രീതിയിലാണ് താരത്തിന്റെ പെർഫോമൻസ്. ഏറെ സൂക്ഷ്മതയോടെയാണ് സായ് നിത്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിന് തൊട്ട് മുമ്പുള്ള ആക്ഷൻ രംഗങ്ങളിലും ഫഹദിനൊപ്പം തന്നെ സായ് തിളങ്ങുന്നുണ്ട്, ചിലപ്പോഴൊക്കെ ഫഹദിനെയും നിഷ്പ്രഭനാക്കി കളയുന്നു.

Read more: പ്രേമ’ത്തിലെ റോക്കാങ്കൂത്ത്’ മുതല്‍ ‘അതിര’നിലെ കളരിയടവുകള്‍ വരെ: ചുവടു വച്ച് മനസ്സുകള്‍ കീഴടക്കുന്ന സായ് പല്ലവി

സൂര്യയുടെ നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം ‘എൻ ജി കെ’യാണ് റിലീസിനൊരുങ്ങുന്ന അടുത്ത സായ് പല്ലവി ചിത്രം. രകുല്‍ പ്രീത് സിങും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് ‘എൻ ജി കെ' നിർമ്മിക്കുന്നത്. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ല്‍ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മേയ് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

sai pallavi, സായ് പല്ലവി, rana daggubati, റാണാ ദഗ്ഗുബാട്ടി, tabu, തബു, priyamani, പ്രിയാമണി, വിരാട പർവ്വം, virata parvam, rana daggubati sai pallavi, virata parvam movie, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം Sai Pallavi at NGK Audio Launch

Tabu Sai Pallavi Telugu Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: