scorecardresearch

വിവാഹവാർത്തയോട് പൂർവ്വകാമുകിമാരുടെ പ്രതികരണം; റാണാ ദഗ്ഗുബാട്ടി പറയുന്നു

വിവാഹവിശേഷങ്ങൾ പങ്കുവെച്ച് റാണ ദഗ്ഗുബാട്ടി

വിവാഹവിശേഷങ്ങൾ പങ്കുവെച്ച് റാണ ദഗ്ഗുബാട്ടി

author-image
Entertainment Desk
New Update
ana Daggubati, Miheeka Bajaj, Rana Daggubati Miheeka Bajaj, Rana, റാണ ദഗ്ഗുബാട്ടി, മിഹീഖ, Miheeka, Rana Daggubati instagram, Miheeka Bajaj instagram, mihika, indian express malayalam, IE Malayalam

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. പ്രഭാസിനെ പോലെ തന്നെ തെലുങ്ക് സിനിമാലോകത്തെ 'മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍' ലിസ്റ്റിലായിരുന്നു റാണ ദഗ്ഗുബാട്ടിയുടെയും സ്ഥാനം. ഏറെ ഗോസിപ്പ് കഥകളിലും റാണയുടെ പേരു വന്നിരുന്നു, വലിയൊരു ആരാധകവൃന്ദവും ഈ ബാഹുബലി താരത്തിനു ചുറ്റുമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ആരാധകരെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് തന്റെ വിവാഹ വാർത്ത റാണ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി.

Advertisment

"മിഹിഖയെ പരിചയപ്പെട്ടപ്പോൾ അവളുമായി ഒന്നിച്ച് ദീർഘകാലം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാം നല്ല രീതിയിൽ സംഭവിക്കും. ഞാൻ ഒഴുക്കിനൊപ്പം പോവുകയായിരുന്നു," മിഹീഖയുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് റാണ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീഖയ്ക്ക് ഷോക്കായിരുന്നുവെന്നും എന്നാൽ പിന്നീട് അവളും ഏറെ സന്തോഷം പ്രകടിപ്പിച്ചെന്നും താരം കൂട്ടിച്ചേർത്തു.

"വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമാണ്, എന്നിട്ടും പെട്ടെന്ന് കേട്ടപ്പോൾ അവർ ഷോക്കായി. അവരെല്ലാം വലിയ സന്തോഷത്തിലാണ്," റാണ പറയുന്നു.

rana daggubati engagement, rana daggubati, റാണ ദഗ്ഗുബാട്ടി, മിഹീഖ ബജാജ്, miheeka bajaj, rana daggubati roka, roka function, rana daggubati roka function, naga chaitanya samantha rana engagement, chaysam photos rana engagement, rana daggubati engagement photos, rana daggubati girlfriend, rana daggubati photos, miheeka bajaj photo, Indian express malayalam, IE malayalam

Advertisment

rana daggubati engagement, rana daggubati, റാണ ദഗ്ഗുബാട്ടി, മിഹീഖ ബജാജ്, miheeka bajaj, rana daggubati roka, roka function, rana daggubati roka function, naga chaitanya samantha rana engagement, chaysam photos rana engagement, rana daggubati engagement photos, rana daggubati girlfriend, rana daggubati photos, miheeka bajaj photo, Indian express malayalam, IE malayalam

വീട്ടുകാർ മാത്രമല്ല, സുഹൃത്തുക്കളും മുൻകാമുകിമാരുമെല്ലാം വിവാഹവാർത്ത കേട്ടതിൽ ഏറെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു. " എല്ലാവരും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു, ഒടുവിൽ അതു സംഭവിച്ചല്ലേ എന്നാണ് അവർ പറഞ്ഞത്," പൂർവ്വ കാമുകിമാരെ കുറിച്ച് റാണ പറഞ്ഞതിങ്ങനെ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാൻ തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞെങ്കിലും ജീവിതത്തിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് റാണയും തൃഷയ

Read more: ഇതാണ് റാണയുടെ പ്രിയതമ; ചിത്രങ്ങൾ

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.

കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളിൽ മിഹീഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.

Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: