/indian-express-malayalam/media/media_files/uploads/2020/03/rana-daggubatti.jpg)
രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. മലയാളത്തിൽ ചിത്രം നേടിയ വിജയത്തിനു പിന്നാലെ തമിഴിലും ചിത്രത്തിൽ റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, തെലുങ്കിലും ചിത്രത്തിന് റീമേക്ക് വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. റാണാ ദഗുബാട്ടിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും. തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ സിതാര എന്റർടെയിൻമെന്റസാണ് ചിത്രം നിർമിക്കുക.
അതേസമയം, തമിഴിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നത് ധനുഷ് ആണെന്നും റിപ്പോർട്ടുകളുണ്ട്. 'ആടുകളം', 'ജിഗർതണ്ട', 'പൊള്ളാതവൻ' എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് തമിഴിൽ ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേ സമയം ബിജു മേനോന്റെ വേഷം ആരാണെന്ന് ചെയ്യുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ വിജയ് സേതുപതിയുടെ പേരാണ് ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
Read more: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ
അയ്യപ്പൻ നായർ എന്ന പൊലീസ് ഓഫീസറും റിട്ടയേർഡ് ഹവിൽദാർ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. 50 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. 'അനാര്‍ക്കലി'ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പൻ നായർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.