/indian-express-malayalam/media/media_files/uploads/2020/05/Rana-Daggubatti-fi.jpg)
ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. അടുത്തിടെയാണ് റാണ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. അതിനു പുറകെ റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തയും പുറത്തു വന്നിരുന്നു. മിഹീഖ ബജാജാണ് റാണയുടെ പ്രതിശ്രുത വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ കാണാം.
പരമ്പരാഗതമായ രീതിയിൽ സംഘടിപ്പിച്ച റോക്ക ചടങ്ങിൽ വെച്ച് റാണയും മിഹീഖയും തമ്മിലുള്ള മോതിരമാറ്റ ചടങ്ങ് നടന്നത്. സാമന്ത അക്കിനേനി, നാഗ ചൈതന്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ഇനി എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.
പൽവാൾ ദേവന്റെ മനം കവർന്ന സുന്ദരിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.
കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളിൽ മിഹീഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.
Read more: ഇതാണ് റാണയുടെ പ്രിയതമ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.