/indian-express-malayalam/media/media_files/uploads/2021/10/80.jpg)
സിനിമയ്ക്കപ്പുറം ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും രമ്യ നമ്പീശനും. ഇരുവരും ഒരുമിച്ചു കൂടുകയും സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ സൗഹൃദ നിമിഷങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ രണ്ടുപേരും ചേർന്ന് ചെയ്തൊരു ഡബ്‌സ്മാഷ് വീഡിയോ ആരാധകരുമായി പങ്കുവെക്കുകയാണ് രമ്യ നമ്പീശൻ. 'മാനികെ മാഹേ ഹിതേ' എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരും ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്.
മൃദുല മുരളി, ശിൽപ ബാല തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. "ഇത് ഒരു കോമ്പറ്റീഷൻ ഐറ്റം ആകിയിട്ടുണ്ടല്ലോ രണ്ടു പേരും എന്നാണ് മൃദുലയുടെ കമന്റ്.
കഴിഞ്ഞ ദിവസം ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഫോണിലൂടെയുള്ള സംഭാഷണ രംഗം ഇരുവരും ചേർന്ന് ഡബ്‌സ്മാഷ് ചെയ്തിരുന്നു.
Also Read: വേറിട്ട ലുക്കിൽ മോഹൻലാൽ; ‘എലോൺ’ വിഡിയോ ഏറ്റെടുത്ത് ആരാധകർ
രമ്യക്ക് പുറമെ ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരും ഭാവനയുടെ അടുത്ത കൂട്ടുകാരാണ്. അടുത്തിടെ ഇവർ ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധനേടിയത്.
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.