scorecardresearch

വേറിട്ട ലുക്കിൽ മോഹൻലാൽ; ‘എലോൺ’ വിഡിയോ ഏറ്റെടുത്ത് ആരാധകർ

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധനേടുന്നത്

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എലോൺ’.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധനേടുകയാണ്.

ഇന്നലെയാണ് ചിത്രത്തിന്റെ “ബിഹൈൻഡ് ദി സീൻ” വീഡിയോ ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാൽ ലൊക്കേഷനിലേക്ക് എത്തുന്നത് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതെല്ലാം വീഡിയോയിൽ ഉണ്ട്. വേറിട്ട ലുക്കിലാണ് മോഹൻലാലിനെ വീഡിയോയിൽ കാണുന്നത്. ഇതിനോടകം തന്നെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്.

“ആശിർവാദ് ഫിലിംസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്തത് ഷാജി കൈലാസ്​ ആയിരുന്നു. ഇപ്പോൾ ആശിർവാദിന്റെ മുപ്പതാമത്തെ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ഷാജിയും ഞാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജിയുടെ കഥാപാത്രങ്ങൾ എല്ലായ്‌പ്പോഴും ധൈര്യവാന്മാരും കരുത്തരുമാണ്. യഥാർത്ഥ ഹീറോകൾ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് നിങ്ങൾക്ക് ഈ ചിത്രം കാണുമ്പോൾ മനസ്സിലാവും,” ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞതിങ്ങനെ.

ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്നതാണ്. 2009ൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസ്’ ആയിരുന്നു ഈ കൂട്ടുക്കെട്ടിൽ നിന്നും അവസാനം പുറത്തിറങ്ങിയ ചിത്രം.

Also Read: ‘മമ്മൂക്ക വാപ്പാടെ ക്ലാസ്സ്മേറ്റാണോ’; മമ്മൂട്ടിയെ നേരിൽ കണ്ട പീലിമോളുടെ സംശയം

ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, അനുശ്രീ, അതിഥി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തിപ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

എലോണിനു ശേഷം വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘മിഷൻ കൊങ്കൺ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക.

പ്രിയദർശൻ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്നിവയും ചിത്രീകരണം പൂർത്തിയാക്കി റിലീസ് കാത്തിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Alone movie bts video mohanlal shaji kailas film viral