scorecardresearch

ഇനി ശരിക്കും ബിരിയാണി കിട്ടിയാലോ?; ഗുരുവിന് ശിഷ്യന്റെ ആശംസ

സലിം കുമാറിന് പിറന്നാൾ ആശംസകളുമായി രമേഷ് പിഷാരടി

സലിം കുമാറിന് പിറന്നാൾ ആശംസകളുമായി രമേഷ് പിഷാരടി

author-image
Entertainment Desk
New Update
Salim Kumar | Ramesh Pisharody | Salim Kumar Birthday

സലിം കുമാറിന് പിറന്നാൾ ആശംസകളുമായി പിഷാരടി

വൺ മാൻ ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച കലാകാരനാണ് രമേശ് പിഷാരടി. ഇന്ന് സിനിമയിൽ സംവിധായകനും നടനുമായും ടെലിവിഷനിൽ അവതാരകനായും സ്റ്റാൻഡ് അപ് കൊമേഡിയനായുമൊക്കെ തിളങ്ങുകയാണ് രമേശ് പിഷാരടി. മിമിക്രി വേദികളിലേക്കുള്ള കടന്നുവരവിൽ രമേഷ് പിഷാരടി കൈപിടിച്ചു ഉയർത്തിയത് സലിം കുമാറാണ്. സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്.

Advertisment

സലിം കുമാറിന്റെ ജന്മദിനത്തിൽ രമേഷ് പിഷാരടി ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സലിം കുമാറിന് ജന്മദിനാശംസകൾ നേർന്നതിനൊപ്പം പ്രിയപ്പെട്ട സലിം കുമാർ ഡയലോഗുകൾ കമന്റു ചെയ്യാൻ ഫോളോവേഴ്സിനോട് അഭ്യർത്ഥിക്കുന്നുമുണ്ട് പിഷാരടി.

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി ഏറെനാൾ പ്രവർത്തിച്ചിരുന്നു.

സലിം കുമാറിന്റെ 54-ാം പിറന്നാളാണ് ഇന്ന്. മിമിക്രിയിലൂടെയാണ് സലിം കുമാർ കലാരംഗത്ത് സജീവമായത്. സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിൽ നിന്നാണ്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു.  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത  കോമിക്കോള എന്ന പരിപാടിയിലും സലിം കുമാർ സജീവ സാന്നിധ്യമായിരുന്നു.

Advertisment

ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. പിന്നീട് ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

Ramesh Pisharody Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: