scorecardresearch

ചാക്കോച്ചന്റെ ഇസയെ തോളിലേറ്റി പിഷാരടി; രാജമാത ശിവകാമിയെ ഓർമ വരുന്നെന്ന് ആരാധകർ

ഇസഹാക്കിന്റെ പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി

ഇസഹാക്കിന്റെ പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി

author-image
Entertainment Desk
New Update
Ramesh Pisharody, Kunchako Boban, Kunchako Boban son, izahaak kunchacko

മലയാളികളുടെ പ്രിയ താരമാണ് ആരാധകർ സ്നേഹത്തോടെ ചാക്കോച്ചൻ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന് മാത്രമല്ല, മകൻ ഇസഹാക്കിനും സോഷ്യൽ മീഡിയയിൽ ഇന്നേറെ ആരാധകരുണ്ട്. ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ രണ്ടാം ജന്മദിനം. ഇസയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇപ്പോഴിതാ, ഇസഹാക്കിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും സർവ്വോപരി ചാക്കോച്ചന്റെ പ്രിയ സുഹൃത്തുമായ രമേഷ് പിഷാരടി.

Advertisment

14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കാറുണ്ട്.

Advertisment

"ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” ഇസയുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞതിങ്ങനെ.

Read more: അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ

Kunchacko Boban Ramesh Pisharody

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: