അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ

“കേക്കിൽ മാത്രം പ്രായം കൂടുന്ന, മുഖത്ത് പ്രായം കൂടാത്ത അപ്പൻ,” എന്നാണ് ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha MagazineKunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, Ramesh Pisharody, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Indian express malayalam, IE Malayalam

നവംബർ രണ്ടിനായിരുന്നു മലയാളത്തിന്റെ സ്വന്തം കടുംബനായകൻ കുഞ്ചാക്കോ ബോബന്റെ 44-ാം പിറന്നാൾ. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അന്നത്തെ ജന്മദിനാഘേോഷത്തിനിടയിൽ പകർത്തിയ ഒരു ചിത്രം പങ്കു വയ്ക്കുകയാണ് ചാക്കോച്ചൻ.

Read more: കലൂര്‍ നിന്നിട്ട് ബാംഗ്ലൂര്‍ എന്നോ?; ചാക്കോച്ചനെ ട്രോളി മിഥുന്‍ മാനുവല്‍

പിറന്നാൾ കേക്കിനരികെ കണ്ണുപൊത്തി നിൽക്കുന്ന ചാക്കോച്ചനെയും മകൻ ഇസഹാഖിനെയുമാണ് ചിത്രത്തിൽ കാണാനാവുക. “അപ്പന്റെ പ്രായം ഒരു വർഷം കൂടി കൂടുന്നത് കാണാൻ നിങ്ങൾക്ക് കഴിയാത്തപ്പോൾ!,” എന്നാണ് ചാക്കോച്ചൻ ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. “കേക്കിൽ മാത്രം പ്രായം കൂടുന്ന, മുഖത്ത് പ്രായം കൂടാത്ത അപ്പൻ,” എന്നാണ് ഒരാളുടെ കമന്റ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Read more: ചാക്കോച്ചന്റെ പിറന്നാൾ കേക്കുകൾ

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.

ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, “ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchako boban shares a funny photo with son izahaak

Next Story
എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമPoornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, Poornima Indrajith family photos, Geethu Mohandas family photos, Poornima Geethu mohandas photos, Geethu Mohandas daughter, Geethu Mohandas daughter photos, Rajeev ravi daughter photos, Manju Warrier, മഞ്ജു വാര്യർ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com