scorecardresearch

മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ

മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ശ്രദ്ധ നേടി രജിഷ വിജയന്റെ കുറിപ്പ്

മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ശ്രദ്ധ നേടി രജിഷ വിജയന്റെ കുറിപ്പ്

author-image
Entertainment Desk
New Update
സുകുമാരന്റെ ഓർമ്മ മുതൽ മോളി കണ്ണമാലിയുടെ തകർപ്പൻ ഫോട്ടോഷൂട്ട് വരെ; സിനിമാ ലോകത്തെ വാർത്തകൾ

കുറച്ചു ദിവസങ്ങളായി മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമുള്ള അവബോധ ക്ലാസ്സുകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കൂട്ടത്തിൽ നടി രജിഷ വിജയന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 'ഒരു പനി വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായൊരു കാര്യമാണ്, മനോവിഷമം അനുഭവപ്പെടുമ്പോൾ ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ അടുത്തു പോവുന്നതും. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ അവസാനിപ്പിക്കൂ," എന്നാണ് രജിഷ കുറിക്കുന്നത്.

Advertisment

"ഞാനും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ്സ് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്, ചിലപ്പോൾ രോഗം പിടിപെടുന്ന മറ്റേതൊരു ഭാഗത്തെയും പോലെ പരിചരണം ആവശ്യമാണ്. എന്നെ വിശ്വസിക്കൂ, ഒരു പ്രൊഫഷണലിന് നിങ്ങളെ പല തരത്തിൽ സഹായിക്കാൻ കഴിയും," രജിഷ കുറിക്കുന്നു.

Read more: ഉറങ്ങാന്‍ സാധിക്കാത്ത ദിവസങ്ങളുണ്ട്, എത്രയോ പെണ്‍കുട്ടികളാണ് ഇങ്ങനെ!; രജിഷ വിജയന്‍

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: