/indian-express-malayalam/media/media_files/uploads/2023/06/rajinikanth-tamanna.jpg)
Sun Pictures/ Twitter
സൂപ്പർസ്റ്റാർ രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജയിലറിന്റെ ചിത്രീകരണം പൂർത്തിയായി. നെൽസൺ ദിലീപ്കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10 നു തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായ ശേഷം അതു ആഘോഷമാക്കുന്ന രജനീകാന്ത്, തമന്ന, സംവിധായകൻ നെൽസൻ, ജാഫർ സാദ്ദിഖ് എന്നിവരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ജെയിലർ ഷൂട്ടിങ്ങ് റാപ്പ്ഡ്' എന്ന് എഴുതി കേക്ക് മുറിക്കുകയാണ് താരങ്ങൾ. 'ജെയിലറിന്റെ ചിത്രീകരണം കഴിഞ്ഞു, ഇനി തിയേറ്ററിൽ കാണാം' എന്നാണ് പ്രൊഡക്ഷൻ ബാനറായ സൺ പിക്ച്ചേഴ്സ് ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.
It's a wrap for #Jailer! Theatre la sandhippom 😍💥#JailerFromAug10@rajinikanth@Nelsondilpkumar@anirudhofficial@Mohanlal@NimmaShivanna@bindasbhidu@tamannaahspeaks@meramyakrishnan@suneeltollywood@iYogiBabu@iamvasanthravi@kvijaykartik@Nirmalcuts@KiranDrk@StunShiva8pic.twitter.com/Vhejuww4fg
— Sun Pictures (@sunpictures) June 1, 2023
രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലർ. താരം തന്നെയായിരിക്കും ജയിലറുടെ വേഷത്തിലെത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ മോഹൻലാലിന്റെ റെട്രോ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജാക്കി ഷ്റോഫ്, ഡോക്ടർ ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിനു ശേഷം നെൽസൺ ഒരുക്കുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.