മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിന്റേജ് ലുക്കിലുള്ള മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
നെൽസൺ ദിലീപ് കുമാറാണ് ജയിലറിന്റെ സംവിധായകൻ. മോഹൻലാലിനും രജനികാന്തിനുമൊപ്പം രമ്യ കൃഷ്ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. വിനായകൻ, കന്നഡ താരം ശിവരാജ് കുമാറും എന്നിവരും ചിത്രത്തിലുണ്ട്. മോഹൻലാൽ-രജനി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. രണ്ട് വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന രജനീകാന്ത് ചിത്രമെന്ന സവിശേഷതയും ജയിലറിനുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഓഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.