/indian-express-malayalam/media/media_files/uploads/2020/01/Darbar-tamilrockers.jpg)
Rajnikanth fans warn Tamilrockers against full download of Darbar Movie online upon release: ഒരിക്കൽ തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ മാത്രം പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമാണ്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റാഞ്ചി സിനിമയുടെ വ്യാജപതിപ്പുകൾ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തു സിനിമാവ്യവസായത്തിന് ഒന്നടക്കം തുരങ്കം വയ്ക്കുന്ന തമിഴ് റോക്കേഴ്സ് സിനിമാ ഇൻഡസ്ട്രിയ്ക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഇറങ്ങിയ ഒട്ടുമിക്ക സൂപ്പർതാര ചിത്രങ്ങളും റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് റാഞ്ചിയിരുന്നു.
രജനീകാന്തിന്റെ പുതിയ ചിത്രം 'ദർബാർ' നാളെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ അതീവ ജാഗ്രതയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 'ദർബാർ' തൊട്ട് കളിവേണ്ടെന്ന് തമിഴ് റോക്കേഴ്സിനെ വെല്ലുവിളിച്ച് രജനി ആരാധകരും രംഗത്തുണ്ട്. മുൻപ് '2.0', 'പേട്ട' തുടങ്ങിയ രജനി ചിത്രങ്ങൾ റിലീസിന്റെ ആദ്യദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് റോക്കേഴ്സ് ഇത്തവണ ചിത്രം റാഞ്ചിയാലും സിനിമ തിയേറ്ററുകളിൽ തന്നെപോയി അഞ്ചും പത്തും തവണ കണ്ട് ചിത്രത്തെ പിന്തുണയ്ക്കാൻ ആണ് ആരാധകരുടെ നീക്കം.
Read Here: Darbar Movie Social Media Review: 'തലൈവര്‍ മാജിക്ക്' എന്ന് ആരാധകര്‍
TAMILROCKERS & Fake Wikipedia creators - Please stay away from #Darbar . I remember With Petta, someone posted the whole story in wiki - day 1 . Even with all these nonsense, THALAIVAR FANs will still watch it atleast 5-10 times in theaters. MIND IT ! #DarbarUSA#DarbarFDFSpic.twitter.com/9u1VfnDtHi
— “Raj”ini Siva (@rajsviewfinder1) January 6, 2020
ലൈക്ക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. രജനികാന്തും എ.ആര്‍ മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.
ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിര്‍മ്മിക്കുന്നത്. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു എന്നതും യാദൃശ്ചികമാണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിനു സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Read more: വേരുകളോട് ചേര്‍ന്ന് നില്‍ക്കൂ, ലോകം നിങ്ങളെ അംഗീകരിക്കും: സന്തോഷ് ശിവന്‍ അഭിമുഖം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us