/indian-express-malayalam/media/media_files/uploads/2019/12/Rajeev-Ravi-valiyaperunnal.jpg)
ഷെയ്ൻ നിഗത്തെ നായകനാക്കി ഡിമൽ ഡെന്നിസ് എന്ന നവാഗത സംവിധായകൻ ഒരുക്കിയ വലിയ പെരുന്നാൾ എന്ന ചിത്രത്തിന് പിന്തുണയുമായി ഛായാഗ്രഹകൻ രാജീവ് രവി. വലിയപെരുന്നാളിൽ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാൻ സാധിക്കും. അതിന്റെ അണിയറക്കാർ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാജീവ് രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
"സിനിമയെന്ന കലാരൂപത്തെ വർണ്ണ/ജാതി - മത വേർതിരിവുകൾക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തിൽ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളിൽ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാൻ സാധിക്കും. അതിന്റെ അണിയറക്കാർ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും."
ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള്‍.
Read More: Valiyaperunnal Movie Review: ഷെയിന്‍ നിഗം തിളങ്ങുന്ന 'വലിയ പെരുന്നാള്‍' റിവ്യൂ
"സ്വന്തമായി നല്ലൊരു വീടെന്ന സ്വപനമായി നടക്കുന്ന മട്ടാഞ്ചേരിയിലെ ആക്കർ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ചേക്കു, പച്ച, അങ്ങനെ വിചിത്രമായ പേരുകൾ ഉള്ള ആക്കറിന്റെ സുഹൃത്തുക്കളായി വരുന്ന കഥാപാത്രങ്ങൾ, ഫോർട്ട് കൊച്ചിയിൽ ഒന്ന് ചുറ്റിയടിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന മനുഷ്യർ തന്നെയാണ്. ആക്കറും കൂട്ടുകാരും കൂടി നടത്തുന്ന സ്വർണ കള്ളക്കടത്തും അതിന്റെ പിന്നിലെ രഹസങ്ങളും പതുക്കെ ചുരുളഴിയിച്ചാണ് സിനിമ മുന്നോട്ടു പോകുന്നതെങ്കിലും പല ഭാഗങ്ങളിലും പ്രേക്ഷകർ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശയകുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പിടിക്കാൻ പോലീസുകാർ ഓടുന്ന രംഗമൊക്കെ ഇതിനൊരു ഉദാഹരണമാണ്. സ്വർണ കടത്തു പിടിക്കാൻ പുറകെ കൂടുന്ന പോലീസുകാർക്കുള്ളിലെ കള്ളക്കഥകളും വഞ്ചനയുമെല്ലാം പറയുമ്പോൾ തന്നെ, എങ്ങനെയാണു ക്രിമിനലുകളെ സാമൂഹിക നിയമ സംവിധാനങ്ങൾ നിര്മിക്കുന്നതെന്നും ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിൽ കാണിക്കുന്നുണ്ട്," ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ റിവ്യൂവിൽ പറയുന്നു.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us