scorecardresearch

ചൈനയില്‍ തകര്‍ന്നടിഞ്ഞ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളും അവ മുന്നോട്ട് വയ്ക്കുന്ന പാഠങ്ങളും

'2.0', 'Bahubali - The Conclusion' എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി

'2.0', 'Bahubali - The Conclusion' എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി

author-image
Entertainment Desk
New Update
ബാഹുബലി 2, രജനികാന്ത് 2.0, ചൈന റിലീസ്, മരക്കാര്‍-അറബിക്കടലിന്റെ സിംഹം, rajnikanth 2.0, china release, indian films in china, markkar arabikadalinte simham china release, mohanlal

ചൈന എന്ന വലിയ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി ഇന്ത്യന്‍ സിനിമകള്‍ കടല്‍ കടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ബോളിവുഡ് ചിത്രങ്ങള്‍ ആയ 'ബജ്‌രംഗി ഭായ്ജാന്‍', 'ദങ്കല്‍', 'അന്ധാധുന്‍', സീക്രട്ട് സൂപ്പര്‍സ്റ്റാര്‍', 'ഇംഗ്ലീഷ് മീഡിയം' എന്നിവ ചൈന ബോക്സോഫീസില്‍ വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങളാണ്. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ വിജയം കൈവരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ചൈന റിലീസ് സാധ്യതകളും അന്വേഷിച്ചു തുടങ്ങി. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' ഉള്‍പ്പടെ ചൈന റിലീസ് പദ്ധതിയിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment

Marakkar, മരക്കാർ,​ Marakkar Arabikadalinte simham, മരക്കാർ അറബിക്കടലിന്റെ സിംഹം, Marakkar Controversy, Director Priyadarshan, Mohanlal, Manju Warrier, TP Rajeevan, ടിപി രാജീവൻ, Pranav Mohanlal, Madhu, Marakkar: Arabikkadalinte Simham, Priyadarshan, Sunil Shetty, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം Mohanlal starrer 'Marakkar Arabikadalinte Simham' is also bidding for a China release

ഈ സാഹചര്യത്തിലാണ് രജനീകാന്ത് നായകനായ '2.0' എന്ന ചിത്രം സെപ്റ്റംബര്‍ ആറാം തീയതി ചൈനയില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ ഒരാഴ്ച കടക്കുമ്പോള്‍ ഇരുപത്തിരണ്ടു കോടി രൂപയാണു 'യന്തിരന്‍ 2.0' കളക്റ്റ് ചെയ്തിരിക്കുന്നത്. രജനീകാന്ത് കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാനവേഷത്തില്‍ എത്തിയ ശങ്കര്‍ സംവിധാനം ചെയ്ത '2.0' ഹിന്ദി, തമിഴ്, തെലുങ്ക്‌ പതിപ്പുകള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ചിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റിലെ വിജയം അവിടെ ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, ചിത്രം അവിടെ വലിയ പരാജയം ആകുന്ന സാഹചര്യമാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്.

ഇത് '2.0'യുടെ മാത്രം അവസ്ഥയല്ല. ഇന്ത്യന്‍ സിനിമ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ കണ്ട ഏറ്റവും വലിയ ചിത്രമായ 'ബാഹുബലി'യുടെ രണ്ടാം ഭാഗത്തിനും ഇതേ ദുര്‍വിധി തന്നെയാണ് ചൈനയില്‍ ഉണ്ടായത്. മേയ്‌ 2018ല്‍ ചൈനയില്‍ റിലീസ് ചെയ്ത രാജമൗലി ചിത്രം 'ബാഹുബലി 2-ദി കണ്‍ക്ലൂഷന്‍', വെറും 52 കോടി രൂപ മാത്രമാണ് കളകറ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫിസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read in ieTamil: Rajnikanth 2.0 Flops in China

Advertisment

ഈ രണ്ടു കഥകളും ചൈനീസ് ജനതയുമായി സംവേദിക്കാത്തത് ആവാം കാരണമെന്ന് സിനിമാ വിദഗ്‌ധര്‍ പറയുന്നു. രണ്ടു ചിത്രങ്ങളുടേയും ചൈന റിലീസുമായി ബന്ധപ്പെട്ടു ആവശ്യത്തിന് ഹൈപ്പ് ഉണ്ടായിരുന്നതായും ഇരു ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ നല്ല തുടക്കം ഉണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം ഉണ്ടായിരുന്ന ഒരു താത്പര്യം പിന്നീടുള്ള ദിവസങ്ങളില്‍ നിലനിന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് ജനത ഒരുപക്ഷേ കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് കുടുംബചിത്രങ്ങള്‍ ആവാം എന്നും ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ കണ്ടു ശീലമുള്ളത് കൊണ്ട്, വിഎഫ്എക്സ് - ബ്രഹ്മാണ്ഡ - പീരീഡ്‌ സിനിമകള്‍ കാണാന്‍ അവര്‍ക്ക് വലിയ താത്പര്യം ഉണ്ടാവില്ലെന്നും സിനിമാ വിദഗ്‌ധര്‍ വിലയിരുത്തുന്നു.

മലയാളത്തിന്റെ സാഹചര്യമെടുത്താല്‍, 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം കഥാപരമായിത്തന്നെ ചൈനയുമായി ബന്ധമുള്ളതായത് കൊണ്ടും ചൈനീസ് അഭിനേതാക്കാള്‍ ചിത്രത്തില്‍ അണിനിരക്കുന്നത് കൊണ്ടും ചൈനയില്‍ സ്വീകരിക്കപ്പെടും എന്ന പ്രത്യാശയിലാണ് അണിയറപ്രവര്‍ത്തകര്‍.

"കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ, ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുകയല്ല, ചൈനീസ് സബ്ടൈറ്റില്‍ ചെയ്തു അവിടെ റിലീസ് ചെയ്യാന്‍ നോക്കുകയാണ്. ഒരുപാട് ഏഷ്യന്‍ സിനിമകള്‍ക്ക് സാധ്യതകള്‍ ഉള്ള സ്ഥലമാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. അവര്‍ ഒരു വര്‍ഷം നാല്‍പ്പതു സിനിമയോ മറ്റോയേ (പുറത്തു നിന്നും) എടുക്കൂ. അപ്പോള്‍ ലോകമെമ്പാടും നിന്നുള്ള, ഹോളിവുഡ് ചിത്രങ്ങള്‍, ജാപ്പനീസ് ചിത്രങ്ങള്‍ എന്നിവയൊക്കെ ആ കൂട്ടത്തില്‍ ഉണ്ടാകും. അവിടെ ഇന്ത്യന്‍ എന്‍ട്രി കിട്ടാന്‍ സാധ്യതയുണ്ടോ എന്നാണു നോക്കുന്നത്. കിട്ടും എന്ന് തൊണ്ണൂറു ശതമാനം പ്രതീക്ഷയുണ്ട്. 'കുഞ്ഞാലി മരക്കാര്‍' എന്ന ചിത്രം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാകും. അവര്‍ക്ക് അത് രണ്ടു മണിക്കൂര്‍ ആയി ചുരുക്കണം. നമ്മള്‍ അതിനെ അങ്ങനെ എഡിറ്റ്‌ ചെയ്തിട്ട്, അയക്കാന്‍ നോക്കുകയാണ്. അതൊരു പുതിയ മാര്‍ക്കറ്റ്‌ ആണ്. വെരി ബിഗ്‌ മാര്‍ക്കറ്റ്‌. സിനിമ അല്ലെങ്കില്‍ എന്റര്‍റൈന്‍മെന്റ് മീഡിയ വളരെ പുതിതായിട്ട് വരുന്ന ഒരു സ്ഥലമാണ്. എതാണ്ട് അറുപതിനായിരം സ്ക്രീനുകള്‍ ഉണ്ട്. അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ ആയി മാറും. അപ്പോള്‍ അവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വേണം. അങ്ങനത്തെ സിനിമകള്‍ വേണം. നമ്മള്‍ അവിടെ പോയി ഒരു കോ-പ്രൊഡക്ഷനും സംസാരിച്ചു. അതും അവര്‍ സമ്മതിച്ചിട്ടുണ്ട്. വലിയ സ്റ്റുഡിയോകളാണ്. അതൊക്കെ ഇനി ഭാവിയില്‍ നടക്കേണ്ട കാര്യങ്ങളാണ്," 'മരക്കാര്‍' ചൈന റിലീസിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ. പുതിയ ചിത്രമായ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുമായി ബന്ധപ്പെട്ട് 'റേഡിയോ മംഗോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ചൈന റിലീസ് പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

Read Here: Marakkar: Arabikadalinte Simham Release Date: ബ്രഹ്മാണ്ഡചിത്രം 'മരക്കാർ' 2020 മാർച്ചിൽ തിയേറ്ററുകളിലേക്ക്

Ittimaani Made In China Ittymani Made In China %e0%b4%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf %e0%b4%ae%e0%b5%87%e0%b4%a1%e0%b5%8d %e0%b4%87%e0%b4%a8%e0%b5%8d%e2%80%8d %e0%b4%9a%e0%b5%88%e0%b4%a8 Marakkar Ittymaani Made In China %e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc %e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86 %e0%b4%b8 %e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc Marakkar Arabikadalinte Simham Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: