Marakkar: Arabikadalinte Simham Release Date: സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ 2020 മാർച്ചിൽ റിലീസിനെത്തുമെന്ന് റിപ്പോർട്ട്. മാര്‍ച്ച് 26ന് ചിത്രം റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
Follow us on#Facebook https://t.co/8r7plR14EZ#Insta https://t.co/vjMSe5sbzc@Forumkeralam1 @KeralaBO1 @MoviePlanet8 @BOkerala @BreakingViews4u @rameshlaus @Lalettan9 @CltUpdates @TrendsMohanlal @lalettanboyz pic.twitter.com/bxn58DBFK2
— TEAM MOHANLAL FANZ (@MOHANLALFANZ) June 29, 2019
Stills of @SunielVShetty from the sets of #Marakkar Movie pic.twitter.com/fgZPqDysCR
— Aj Media House (@AjMediaHouse) January 19, 2019
നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.
#Marakkar unit @sabucyril @SunielVShetty @priyadarshandir honours PadmaBhushan @Mohanlal on the sets pic.twitter.com/FLJvUdjGck
— sridevi sreedhar (@sridevisreedhar) March 13, 2019
‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.
More location pics of #Marakkar movie @priyadarshandir – Sabu Cyril making & @DOP_Tirru DOP. Quality wise a top notch Mollywood movie is loading. pic.twitter.com/0K4MCIBtRz
— Snehasallapam (SS) (@SSTweeps) March 13, 2019
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
Read more: മരക്കാർ’ വിവാദത്തിൽ: തന്റെ ആശയം മോഷ്ടിക്കപ്പെട്ടു എന്ന് ടിപി രാജീവൻ, നിഷേധിച്ച് പ്രിയദര്‍ശന്‍