/indian-express-malayalam/media/media_files/uploads/2020/10/Putham-Pudhu-Kaalai-trailer.jpg)
തമിഴകത്തെ പ്രഗത്ഭരായ അഞ്ചു സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി ഫിലിം 'പുത്തം പുതു കാലൈ'യുടെ ട്രെയിലർ റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യും. സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് 'പുത്തം പുതു കാലൈ' എന്നു പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിനു പിറകിൽ.
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് ഹ്രസ്വചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ അനുശാസിക്കുന്ന ചട്ടങ്ങൾക്കും അനുസരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആമസോൺ വ്യക്തമാക്കി.
"സ്നേഹം, പ്രത്യാശ, പുതിയ തുടക്കങ്ങൾ എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന 'പുത്തം പുതു കാലൈ' ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തും കലയെ എങ്ങനെ ആവിഷ്കരിക്കാം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തമിഴ് സിനിമാ മേഖലയിലെ ഏറ്റവും ധിഷണാശാലികളായ പ്രതിഭകളിലൂടെ ഈ സവിശേഷമായ ചിത്രം നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.
Read more: Putham Pudhu Kaalai: ആന്തോളജി ചിത്രവുമായി പ്രിയ സംവിധായകർ
ആന്തോളജിയിലെ 'ഇളമൈ ഇദോ ഇദോ' എന്ന ചിത്രം സംവിധാനം ചെയ്തത് സുധ കൊങ്കാരയാണ്. സൂര്യയുടെ വരാനിരിക്കുന്ന 'സുരാരൈ പോട്ര്' എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സുധ. കമൽഹാസന്റെ 'സകലകലാവല്ലവൻ' എന്ന ചിത്രത്തിലെ എസ് പിബി ആലപിച്ച ജനപ്രിയ ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന് പേര് നൽകിയത്. ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
'അവളും നാനും' എന്നാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ പേര്. എം എസ് ഭാസ്കർ, 'കണ്ണും കണ്ണും കൊള്ളയടിത്താൽ' താരം റിതു വർമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. 'കോഫി, എനിവൺ' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുഹാസിനി മണിരത്നമാണ്. അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
View this post on InstagramA post shared by amazon prime video IN (@primevideoin) on
രാജീവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന 'റീയൂണിയൻ' എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും ആണ് പ്രധാന അഭിനേതാക്കൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് 'മിറാക്കിൾ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനേതാക്കൾ.
Read more: സംവിധാനം സുഹാസിനി, നായിക അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.