/indian-express-malayalam/media/media_files/uploads/2022/10/Listin-stephen.png)
സിനിമാസ്വാദകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗോള്‍ഡ്'. ഓണം റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഗോള്‍ഡിന്റെ റിലീസിനെക്കുറിച്ചുളള വാര്‍ത്തകളൊന്നും പുറത്തുവരാതെയായപ്പോള്‍ ചിത്രം ഡിലീറ്റായി പോയോ എന്നു തരത്തിലുളള ട്രോളുകള്‍ ആരാധകര്‍ക്കിടയില്‍ വന്നിരുന്നു. ഇതു സംബന്ധിച്ച് അവതാരക ചോദിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ഗോള്‍ഡിന്റെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ' സിനിമ ഉണ്ടായിരുന്ന സിസ്റ്റം ഹാങ്ങായി പോയി. ഡിലീറ്റായി പോയിട്ടില്ല, വേറൊരു സിസ്റ്റത്തിലുണ്ട്' എന്നു രസകരമായ മറുപടിയാണ് ലിസ്റ്റിന്‍ നല്‍കിയത്. സിസ്റ്റം ശരിയായിട്ടു വേണം ചിത്രത്തെക്കുറിച്ചുളള അപ്‌ഡേറ്റുകള്‍ പുറത്തുവിടാനെന്നും ലിസ്റ്റിന്‍ പറഞ്ഞു. പുതിയ ചിത്രമായ 'കുമാരി' യുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോള്‍ഡ്’ നിര്‍മ്മിക്കുന്നത്.ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, റോഷന്‍ മാത്യൂ, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാല് അലക്സ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്‍റെ എഴുത്ത്, എഡിറ്റിംഗ്, സംഘട്ടനം, അനിമേഷന്‍ എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്. ക്യാമറ ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us