scorecardresearch
Latest News

ജോർജും മലർ മിസ്സും തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടായിരുന്നു?; പ്രേമം ചിത്രത്തെക്കുറിച്ച് നിവിന്‍

പ്രേമം സിനിമയില്‍ എഡിറ്റിങ്ങിനിടയില്‍ കട്ടായി പോയ തന്റെ ഇഷ്ട് സീനുകളെപ്പറ്റി തുറന്നു പറയുകയാണ് നിവിന്‍ പോളി

6 years of premam Premam movie, Nivin Pauly, Sai Pallavi, Anupama Parameswaran, Alphonse Puthran, പ്രേമം, സായ് പല്ലവി, നിവിൻ പോളി, അൽഫോൺസ് പുത്രൻ, അനുപമ പരമേശ്വരൻ,​ പ്രേമം മലർ, മലർ മിസ്സ്, Malar miss, Sai pallavi premam, Premam photos

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ‘പ്രേമം’. നിവിന്‍ പോളിയുടെ കരിയറില്‍ വലിയ നാഴിക കല്ലായി മാറിയതും ഈ ചിത്രമാണെന്നു പറയാം. പ്രേമത്തിലൂടെ സിനിമാ ലോകത്തെയ്‌ക്കെത്തിയ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ എന്നിവര്‍ തെന്നിന്ത്യയിലെ പ്രമുഖ നടിമാരായി മാറി. ചിത്രത്തിലെ കഥാപാത്രങ്ങളും ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

പ്രേമം സിനിമയില്‍ എഡിറ്റിങ്ങിനിടയില്‍ കട്ടായി പോയ തന്റെ ഇഷ്ട് സീനുകളെപ്പറ്റി തുറന്നു പറയുകയാണ് നിവിന്‍ പോളി. പടവെട്ട് എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായ അഭിമുഖത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു അവതാരകന്റെ ചോദ്യം. ചിത്രത്തില്‍ നിവിന്റെ കഥാപാത്രമായ ജോര്‍ജും സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ്സും തമ്മില്‍ എത്ര വയസ്സു വ്യത്യാസമുണ്ടായിരുന്നു എന്നാണ് അവതാരകന്‍ ചോദിച്ചത്. ജോര്‍ജിനേക്കാളും പ്രായം കുറവായിരുന്നു മലരിനെന്നും അങ്ങനെ വയസ്സു കണ്ടുപിടിക്കുന്ന രസകരമായ രംഗം ചിത്രീകരിച്ചിരുന്നെന്നും നിവിന്‍ പറഞ്ഞു. ജോര്‍ജ് മലരിനോടു പ്രണയം തുറന്നു പറയുന്ന രംഗവും തനിക്കു ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും എന്നാല്‍ എഡിറ്റിങ്ങിനു ശേഷം സിനിമയില്‍ അതില്ലായിരുന്നെന്നും നിവിന്‍ പറഞ്ഞു.

2015 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് നേടിയിരുന്നു.അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം പിന്നീട് തെലുങ്കു ഭാഷയില്‍ റീമേക്ക് ചെയ്തിരുന്നു. രാജേഷ് മുരുകേശന്റെ സംഗീതത്തില്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗോള്‍ഡ്’ നായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nivin pauly tells about his favourite edited scene in premam sai pallavi