scorecardresearch

ഷീലുവിന് ഭർത്താവിന്റെ പിറന്നാൾ സമ്മാനമായി മിനികൂപ്പർ

46 ലക്ഷം രൂപയോളം വില വരുന്ന മിനികൂപ്പർ കൺട്രിമാൻ സ്വന്തമാക്കി ഷീലു

46 ലക്ഷം രൂപയോളം വില വരുന്ന മിനികൂപ്പർ കൺട്രിമാൻ സ്വന്തമാക്കി ഷീലു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sheelu Abraham, Sheelu Abraham age, Sheelu Abraham movies, Sheelu Abraham mini countryman, mini cooper british racing green price in india, Pala Palli Thiruppalli Song, Kaduva songs, Pala Palli Thiruppalli reels

'ആടുപുലിയാട്ടം', 'പുതിയ നിയമം' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ജന്മദിനത്തിന് മുന്നോടിയായി ഷീലുവിന് ഒരു മിനികൂപ്പർ സമ്മാനിച്ചിരിക്കുകയാണ് ഭർത്താവും നിർമാതാവുമായ എബ്രഹാം മാത്യു.

Advertisment

ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പർ കൺട്രിമാനാണ് ഷീലുവിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് ഇതിന് വില വരുന്നത്. തന്റെ പുതിയ മിനി കൂപ്പർ കൺട്രിമാന്റെ ചിത്രങ്ങളും ഷീലു ഷെയർ ചെയ്തിട്ടുണ്ട്.

'വീപ്പിംഗ് ബോയ്' എന്ന ചിത്രത്തിലൂടെയാണ് ഷീലു അരങ്ങേറ്റം കുറിച്ചത്. എന്നാൽ 'ഷീ ടാക്സി' എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനൽ, പുതിയ നിയമം, ആടുജീവിതം, പുത്തൻപണം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യു ആണ്.

Advertisment
Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: