scorecardresearch

പാലാപ്പളളി തിരുപ്പളളി; കടുവയിലെ പെരുന്നാൾ ഗാനത്തിന് ചുവടുവച്ച് ഷീലുവും നിതയും

മുണ്ടും ഷർട്ടുമണിഞ്ഞ് നല്ല സ്റ്റൈലായിട്ടാണ് ഷീലുവും നിതയും ചുവടുകൾ വയ്ക്കുന്നത്

Sheelu Abraham, Nitha Promy, Pala Palli Thiruppalli Song, Kaduva songs

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പാലാപ്പളളി തിരുപ്പളളി എന്നു തുടങ്ങുന്ന പെരുന്നാളിനിടയിലെ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്നു വരികള്‍ എഴുതിയ ഗാനത്തിന്റെ യഥാര്‍ഥ സംഗീതം ‘ സോള്‍ ഓഫ് ഫോക്ക്’ എന്ന ടീമിന്റേതാണ്. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം റീലുകളിലും നിറയുകയാണ്.

‘ആടുപുലിയാട്ടം’, ‘പുതിയ നിയമം’ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ ഷീലു എബ്രഹാമും ടെലിവിഷൻ, സിനിമ നടിയായ നിത പ്രോമിയും ‘പാലാപ്പളളി തിരുപ്പളളി’ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടും ഷർട്ടുമണിഞ്ഞ് സ്റ്റൈലായിട്ടാണ് ഇരുവരുടെയും ഡാൻസ്.

സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ വീക്കം’ ആണ് ഷീലുവിന്റെ പുതിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ നിത ‘പുളളിക്കാരന്‍ സ്റ്റാറാ’ ‘കോള്‍ഡ് കേസ്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sheelu abraham nitha promy dancing with pala palli thiruppalli song kaduva