scorecardresearch

വിവാഹ ജീവിതം വിജയിക്കാനുളള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

പ്രിയങ്കയെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ അധികം വൈകാതെ ഇരുവരും വേർപിരിയുമെന്നു മാധ്യമങ്ങൾ എഴുതിയിരുന്നു

പ്രിയങ്കയെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ അധികം വൈകാതെ ഇരുവരും വേർപിരിയുമെന്നു മാധ്യമങ്ങൾ എഴുതിയിരുന്നു

author-image
Entertainment Desk
New Update
priyanka chopra, nick jonas, ie malayalam

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.

Advertisment

Read Also:നിക്കിന്റെ 27-ാം ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ''രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു'' പ്രിയങ്ക പറഞ്ഞു.

priyanka chopra, nick jonas, ie malayalam

priyanka chopra, nick jonas, ie malayalam

Advertisment

എന്റെ ആഗ്രഹമെന്താണെന്ന് മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ രണ്ടുപേർക്കും ഞങ്ങളുടെ പ്രൊഫഷൻ വളരെ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് ഞങ്ങൾ വിജയിച്ചത്. ഞങ്ങൾ ചെയ്യുന്നതെന്താണെന്ന് ഞങ്ങൾക്കറിയാമെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

2017 ലെ മെറ്റ് ഗാല വേദിയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീട് ഇരുവരും ഡേറ്റിങ്ങിലായി. 2018 ഡിസംബർ ഒന്നിന് വിവാഹിതരായി. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

Priyanka Chopra Nick Jonas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: