ഭർത്താവ് നിക് ജൊനാസിന്റെ ജന്മദിനത്തിൽ മനോഹരമായൊരു വീഡിയോയിലൂടെ പ്രണയം പറഞ്ഞ് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാം പേജിലാണ് നിക്കിനൊപ്പമുളള പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രിയങ്ക ഷെയർ ചെയ്തത്. വിവാഹ ദിനം മുതൽ ഇറ്റലിയിലെ വെക്കേഷൻ വരെയുളള നിമിഷങ്ങളുടെ വീഡിയോയും മറ്റു നിരവധി ഫോട്ടോകളും ചേർത്താണ് വീഡിയോ തയ്യാറാക്കിയത്.

”എന്റെ ജീവിതത്തിന്റെ വെളിച്ചം. നിന്നോടൊപ്പമുളള ഓരോ ദിവസവും കഴിഞ്ഞതിനെക്കാൾ മികച്ചതാണ്. ലോകത്തിലെ എല്ലാ സന്തോഷത്തിനും നിങ്ങൾ അർഹനാണ്. ഞാൻ ഇതുവരെ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും സ്നേഹവാനായ മനുഷ്യനായതിന് നന്ദി. എന്റേത് മാത്രമായതിന് നന്ദി. ഹാപ്പി ബെർത്ത്ഡേ ജാൻ. ഐ വല് യൂ,” എന്ന കുറിപ്പും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുണ്ട്.

അമേരിക്കൻ ഗായകനും പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയുമായ നിക് ജൊനാസ് ഇന്നലെയാണ് 27-ാം ജന്മദിനം ആഘോഷിച്ചത്. 2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുളള വിവാഹം. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുണ്ട്.

View this post on Instagram

So proud. When you own your own tequila at 27! @villaone

A post shared by Priyanka Chopra Jonas (@priyankachopra) on

Nick Jonas, നിക് ജൊനാസ്, Priyanka Chopra, പ്രിയങ്ക ചോപ്ര, Priyanka Nick, Nick Priyanka, ie malayalam, ഐഇ മലയാളം

ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. ഏറ്റവും പുതിയ ചിത്രം ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഇപ്പോൾ പ്രിയങ്ക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook