scorecardresearch

ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ടം കവർന്ന നടി; പ്രിയം നായികയുടെ പുതിയ ചിത്രങ്ങൾ

മക്കളൊരുക്കിയ സർപ്രൈസ് ട്രീറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ദീപ

മക്കളൊരുക്കിയ സർപ്രൈസ് ട്രീറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ദീപ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyam Actress, Deepa Nair, Deepa Nayar

ദീപ നായർ മക്കൾക്കൊപ്പം

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായ 'പ്രിയം' എന്ന ചിത്രത്തിൽ നായികയായി എത്തിയത് ദീപയായിരുന്നു. പിന്നീട് ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകർ കണ്ടില്ല. വിവാഹത്തോടെ അഭിനയത്തോടു വിട പറയുകയായിരുന്നു താരം.

Advertisment

ദീപയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദീപയ്ക്കായി മക്കൾ ഒരുക്കിയ സർപ്രൈസിന്റെ ചിത്രങ്ങളാണ് ദീപ ഷെയർ ചെയ്തിരിക്കുന്നത്. മക്കളായ ശ്രദ്ധയും മാധവിയും ചേർന്നൊരുക്കിയ മാതൃദിനത്തിലെ സർപ്രൈസ് ട്രീറ്റിനെ കുറിച്ചാണ് ദീപയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.

തിരുവനന്തപുരം സ്വദേശിയായ ദീപയ്ക്ക് പഠനത്തിനിടെയാണ് 'പ്രിയം' എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. നല്ലൊരു നർത്തകിയായ ദീപ ഏഷ്യാനെറ്റിൽ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയത്തിനിടയിലും തന്റെ പഠനം പൂർത്തീകരിച്ച ദീപ ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു.

Advertisment

സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയെ വിവാഹം ചെയ്തിരിക്കുന്നത്. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരം ഇപ്പോൾ.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: