scorecardresearch
Latest News

ആ പഴയ റാവുത്തർ ഇവിടെയുണ്ട്!

മോഹൻലാലിന്റെ വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തറുടെ പുതിയ വിശേഷങ്ങൾ

ആ പഴയ റാവുത്തർ ഇവിടെയുണ്ട്!

റാവുത്തർ എന്ന പേരും അതിനൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഭീമാകാരരൂപവും മലയാളി സിനിമാപ്രേക്ഷകരെ തെല്ലൊന്നുമല്ല ഒരു കാലത്ത് ഭയപ്പെടുത്തിയത്. 1992ൽ റിലീസിലെത്തിയ ‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിൽ റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജു എന്ന മഹാരാഷ്ട്രക്കാരനാണ്. ‘വിയറ്റ്നാം കോളനി’ ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പർ വില്ലനും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. നടൻ എൻ എഫ് വർഗ്ഗീസാണ്‌ വിയറ്റ്നാം കോളനിയിൽ റാവുത്തർക്ക് ശബ്ദം നൽകിയത്.

Rawther, Vietnam Colony, Rawther Vietnam Colony, Vietnam Colony actor Vijaya Rangaraju, Vijaya Rangaraju Rawther, Vijaya Rangaraju latest photos
വിജയ രംഗരാജു

ഏതാനും വർഷങ്ങൾക്കു മുൻപ് മോഹൻലാൽ അവതരിപ്പിച്ച ലാൽ സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു. “വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തർ എന്ന പേരു കേൾക്കുമ്പോൾ എല്ലാവർക്കും പേടിയായിരുന്നു. പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാൻ കിട്ടില്ല,” എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹൻലാൽ പരിചയപ്പെടുത്തിയത്.

“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയോടാണ് ഞാൻ നന്ദി പറയേണ്ടത്. അദ്ദേഹമാണ് എന്നെ ഫാസിൽ സാറിന് പരിചയപ്പെടുത്തുന്നത്. 1973 മുതൽ ഞാൻ സിനിമയിൽ സജീവമായി ഉണ്ട്. എല്ലാ ഭാഷകളിലുമായി ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് വിയറ്റ്നാം കോളനിയിൽ ലഭിച്ച പേര് ഇതിനു മുൻപൊന്നും ലഭിച്ചിട്ടില്ല, ഇനി ലഭിക്കുകയുമില്ല,” എന്നാണ് വിയറ്റ്നാം കോളനിയെ കുറിച്ച് വിജയ രംഗരാജു പറയുന്നത്.

മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരബാദിൽ സ്ഥിരതാമസക്കാരനാണ് വിജയ രംഗരാജു. വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു വിജയ രംഗരാജുവിന്റെ സിനിമാ അരങ്ങേറ്റം. 1973 മുതൽ സിനിമ ഇൻഡസ്ട്രിയിൽ സജീവമായ വിജയ രംഗരാജു ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വിയറ്റ്നാം കോളനിയിൽ വിജയ രംഗരാജു

വിജയ രംഗരാജുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പഴയ റാവുത്തർ കാഴ്ചയിൽ ആളാകെ മാറിയെന്നാണ് സിനിമാസ്വാദകരുടെ കമന്റ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vietnam colony actor rawther vijaya rangaraju latest photo