scorecardresearch

ഇത് ഞാനങ്ങെടുക്കുവാ, പേയ്‌മെന്റ് പിന്നെ; ഡിക്യൂവിനോട് പൃഥ്വി

ദുൽഖറിന്റ ചിത്രത്തിന് പൃഥ്വി നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ദുൽഖറിന്റ ചിത്രത്തിന് പൃഥ്വി നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

author-image
Entertainment Desk
New Update
Dulquer, Prithviraj, Dulquer Salman, Nazriya, Fahad, DQ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, Nazriya Fahad Duquer and Prithviraj get together photos

സഹപ്രവർത്തകരെന്നതിനേക്കാൾ നല്ല സുഹൃത്തുക്കളാണ് യുവതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും. ഇടയ്ക്ക് ഒക്കെ കുടുംബത്തോടൊപ്പം ഒത്തുകൂടാനും സൗഹൃദനിമിഷങ്ങൾ പങ്കു വയ്ക്കാനും ഈ ചങ്ങാതിമാർ സമയം കണ്ടെത്താനുണ്ട്.

Advertisment

ഇപ്പോഴിതാ, ദുൽഖറിന്റ ഒരു ചിത്രത്തിന് പൃഥ്വി നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണിനു ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ടാണ് ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ദുൽഖറിന്റെ ലുക്ക് തന്റെ ചിത്രത്തിനായി ഇങ്ങെടുക്കുകയാണെന്നും പേയ്മെന്റ് കൂടുതൽ ബിരിയാണിയായി തിരിച്ചടയ്ക്കാമെന്നുമാണ് പൃഥ്വി കുറിക്കുന്നത്. താരങ്ങൾ തമ്മിലുള്ള സൗഹൃദസംഭാഷണം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെ ദുൽഖറിനും പൃഥ്വിയ്ക്കും കുടുംബത്തിനോടുമൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ നസ്രിയയും പങ്കുവച്ചിരുന്നു. തങ്ങളുടെ പങ്കാളികൾക്കൊപ്പമുള്ള ഈ കൂട്ടുകാരുടെ സെൽഫി ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാത്ത ചങ്ങാതിമാരാണ് മൂവരും. ദുൽഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. ദുൽഖറിന്റെ ഭാര്യ അമാലിനും സുപ്രിയ പൃഥ്വിരാജിനുമാവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങൾ സംസാരിക്കാറുണ്ട്.

Advertisment

Read more: നസ്രിയയുടെ ക്ലിക്ക്; നിറചിരിയുമായി ദുൽഖറും പൃഥ്വിയും ഫഹദും

Prithviraj Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: