Latest News

നസ്രിയയുടെ ക്ലിക്ക്; നിറചിരിയുമായി ദുൽഖറും പൃഥ്വിയും ഫഹദും

നസ്രിയയാണ് താരങ്ങളുടെ ഒത്തുക്കൂടലിന്റെ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്

Nazriya, Fahad, DQ, Dulquer, Prithviraj

സിനിമയ്ക്ക് പുറത്തേക്കും നീളുന്ന നല്ല സൗഹൃദങ്ങൾ ഏറെയുണ്ട് മലയാള സിനിമയിൽ. വ്യക്തികൾ തമ്മിൽ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുൽഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്. ഇപ്പോഴിതാ, നസ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

നസ്രിയയ്ക്കും ഫഹദിനുമൊപ്പം ദുൽഖറിനെയും അമാൽ സൂഫിയയേയും പൃഥ്വിയേയും സുപ്രിയയേയുമെല്ലാം ചിത്രത്തിൽ കാണാം.

സമയം കിട്ടുമ്പോഴെല്ലാം പരസ്പരം കാണാനും ഒത്തുകൂടാനും മടിക്കാറില്ല ഈ ചങ്ങാതികൾ. ദുൽഖറിനും പൃഥ്വിയ്ക്കും തങ്ങളുടെ കുഞ്ഞനുജത്തിയാണ് നസ്രിയ. അമാലിന് ആവട്ടെ, പ്രിയപ്പെട്ട കൂട്ടുകാരിയും. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ഈ താരങ്ങൾ സംസാരിക്കാറുണ്ട്. എന്തായാലും, പ്രിയതാരങ്ങൾ ഒന്നിച്ചുള്ള പുതിയ സെൽഫിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയോട് നസ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya fahad dulquer prithviraj together viral photo

Next Story
അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണAhaana Krishna, Hansika Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com