/indian-express-malayalam/media/media_files/uploads/2023/08/Alankrita-Prithviraj.jpg)
മകൾ അലംകൃതയ്ക്ക് ഒപ്പം പൃഥ്വിരാജും സുപ്രിയയും
താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് അല്ലിയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുള്ളത്.
തിരുവോണ നാളിൽ പൃഥ്വിരാജ് ഷെയർ ചെയ്ത കുടുംബസമേതമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഒരിടവേളയ്ക്ക് ശേഷം അമ്മ മല്ലിക സുകുമാരനും സഹോദരൻ ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പമുള്ള പൃഥ്വിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തിരുവോണ നാളിലെ ഈ കുടുംബചിത്രങ്ങളിൽ ആരാധകർക്ക് ഏറ്റവും സന്തോഷം പകരുന്ന സാന്നിധ്യം അലംകൃതയുടേതാണ്. ഈ കുടുംബചിത്രങ്ങളിൽ അലംകൃതയും ഉണ്ടെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-6.jpg)
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-2.jpg)
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-3.jpg)
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-4.jpg)
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-5.jpg)
/indian-express-malayalam/media/media_files/uploads/2023/08/Prithviraj-family-Onam-Pics-1.jpg)
എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us