scorecardresearch

'തീർപ്പി'നായി പൃഥ്വിരാജും ഇന്ദ്രജിത്തും കൈകോർക്കുന്നു; മുരളി ഗോപിയുടെ തിരക്കഥ

ചിത്രത്തിൽ ഇഷ തൽവാർ, സൈജു കുറുപ്പ്​, വിജയ്​ ബാബു, ഹന്ന റെജി കോശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങലളെ അവതരിപ്പിക്കുന്നു

ചിത്രത്തിൽ ഇഷ തൽവാർ, സൈജു കുറുപ്പ്​, വിജയ്​ ബാബു, ഹന്ന റെജി കോശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങലളെ അവതരിപ്പിക്കുന്നു

author-image
Entertainment Desk
New Update
Murali Gopy, മുരളി ഗോപി, Prithviraj, പൃഥ്വിരാജ്, Producer Vijay Babu, theerppu, iemalayalam, ഐഇ മലയാളം

ദിലീപ് ചിത്രം രാമലീലയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ്' എന്ന ചിത്രത്തിനായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും എന്നാണ് വിവരം.

Read More: കേരളത്തിൽ അവധി ആഘോഷിച്ച് നടി മല്ലിക ഷെരാവത്ത്; ചിത്രങ്ങൾ

Advertisment

"വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!" എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിൽ ഇഷ തൽവാർ, സൈജു കുറുപ്പ്​, വിജയ്​ ബാബു, ഹന്ന റെജി കോശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങലളെ അവതരിപ്പിക്കുന്നു.

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!

#Theerppu

Rolling soon...

Theerppu Movie ...

Posted by Prithviraj Sukumaran on Saturday, 2 January 2021

Advertisment

നേരത്തെ മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിയും ഇന്ദ്രജിത്തും ഒരുമിച്ച 'ടിയാൻ' എന്ന ചിത്രം ശ്രദ്ധനേടിയിരുന്നു. ഇടവേളക്ക്​ ശേഷം ഇരുവരും വീണ്ടുമൊന്നിക്കുൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകളാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റ തിരക്കഥയും മുരളി ഗോപി തന്നെയായിരുന്നു. മലയാള സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകളെ മറി കടന്നാണ് ലൂസിഫർ ചരിത്രം കുറിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജും മുരളി ഗോപിയും.

Prithviraj Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: