/indian-express-malayalam/media/media_files/uploads/2022/06/prithviraj-and-supriya-enjoys-vacation-in-jordan-pictures-661814-FI.jpeg)
മലയാള സിനിമയില്‍ എല്ലാ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യമെത്തിക്കുന്ന താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ സുപ്രിയ നിര്‍മ്മാണത്തിലും വിതരണത്തിലുമൊക്കെയാണ് മികവ് തെളിയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോര്‍ദാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും, ഒപ്പം മകള്‍ അലംകൃതയുമുണ്ട്.
സുപ്രിയ എടുത്ത പുതിയ ചിത്രമാണ് പൃഥ്വി തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ചാവുകടലിലെ സൂര്യാസ്തമയം എന്ന ക്യാപ്ഷനോടുകൂടിയുള്ള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. സുപ്രിയക്ക് കടപ്പാടും പൃഥ്വി നല്‍കിയിട്ടുണ്ട്.
ജോര്‍ദാനില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. അല്ലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ സുപ്രിയ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ജോർദാനിലെ പെട്രയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/06/WhatsApp-Image-2022-06-11-at-11.11.20-PM.jpeg)
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി പൃഥ്വി ജോര്‍ദാനിലാണ്. മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്. ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: അച്ഛന്റെ തോളിലിരുന്നൊരു സവാരി, ജോർദാനിൽ ചുറ്റികറങ്ങി പൃഥ്വിരാജും അല്ലിയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us