scorecardresearch

അവരുടെ തല, അവരുടെ ഹെയർ നിങ്ങൾക്കെന്താണ്; സോഷ്യൽ മീഡിയയെ തമ്മിലടിപ്പിച്ച് പ്രയാഗയുടെ മേക്കോവർ ലുക്ക്

ചർച്ചയായി പ്രയാഗയുടെ മേക്കോവർ ലുക്ക്

ചർച്ചയായി പ്രയാഗയുടെ മേക്കോവർ ലുക്ക്

author-image
Entertainment Desk
New Update
Prayaga, Actress, Makeover

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരമാണ് പ്രയാഗ. ഇപ്പോഴിതാ പ്രയാഗയുടെ ഒരു വേറിട്ട ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisment

വെളുത്ത നിറത്തിലെ ഹെയർ കളറിലാണ് പ്രയാഗ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മേക്കോവർ ലുക്കിനെ പിന്തുണച്ചും എതിർത്തുമുള്ള കമന്റുകളാണ് വീഡിയോയ്ക്കും പോസ്റ്റും താഴെ നിറയുന്നത്. അവരുടെ തല അവരുടെ ഹെയർ നിങ്ങൾക്കെന്താണ് പ്രശ്‌നമെന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.നെറ്റിസണസ് തമ്മിലുള്ള കമന്റ് യുദ്ധവും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

സിനിമാ മേഖലയിൽ അത്രയങ്ങ് സജീവമല്ല പ്രയാഗ ഇപ്പോൾ. അന്തോളജി ചിത്രം 'നവരസ'യിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്.ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സൂര്യയായിരുന്നു നായക വേഷത്തിലെത്തിയത്. സിസിഎൽ മത്സരിക്കാനിറങ്ങുന്ന കേരള സ്ട്രൈക്കേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറാണ് പ്രയാഗ.

Advertisment
Malayalam Actress Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: